കൊച്ചി: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഇന്ന് വൈകിട്ട് 4.55നായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാൻ വീണ്ടും പൊലീസ് കസ്റ്റഡിയിൽ
ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ് ഗോപാലകൃഷ്ണൻ. നാടകഗാനങ്ങളിലൂടെയാണ് ഗാനചരനാരംഗത്തേയ്ക്ക് കടുന്നുവന്നത്. ഇരുന്നൂറിലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ‘നാടൻ പാട്ടിലെ മടിശീല, കാളിദാസന്റെ കാവ്യ ഭാവന, ഇളംമഞ്ഞിൻ കുളിരുമായി, ഗംഗയിൽ തീർത്ഥമാടിയ കൃഷ്ണശില’ തുടങ്ങി നിരവധി ഹിറ്റുകൾ ഗോപാലകൃഷ്ണന്റെ സംഭാവനയാണ്. ഹരിഹരൻ ചിത്രങ്ങൾക്കായാണ് അദ്ദേഹം കൂടുതൽ പാട്ടുകൾ രചിച്ചത്. എം എസ് വിശ്വനാഥൻ, ദേവരാജൻ, എം കെ അർജുനൻ, ബോംബെ രവി, ബാബുരാജ്, ഇളയരാജ, എ ആർ റഹ്മാൻ, കീരവാണി, ഹാരിസ് ജയരാജ്, യുവൻ ശങ്കർരാജ തുടങ്ങി പ്രമുഖ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ഗാനരചനയ്ക്ക് പുറമേ പത്തിലേറെ സിനിമകൾക്ക് ഗോപാലകൃഷ്ണൻ തിരക്കഥയെഴുതി. ബാഹുബലി, ആർആർആർ, യാത്ര, ധീര, ഈച്ച തുടങ്ങിയ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥയും അദ്ദേഹത്തിന്റേതായിരുന്നു.