Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവും പിഴയും

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവും പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവും പിഴയും ശിക്ഷ. കാട്ടാക്കട മണ്ണൂര്‍ക്കര സ്വദേശി സര്‍ജനത്ത് ബീവി (66) യെയാണ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. ഒരു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണം. പിഴ നല്‍കിയില്ലെങ്കില്‍ മൂന്നുമാസം അധിക കഠിന തടവു കൂടി അനുഭവിക്കണം.

2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് സൈക്കിളിൽ പോയ കുട്ടിയെ പ്രതി ധരിച്ചിരുന്ന വസ്ത്രവും അടിവസ്ത്രവും ഉയർത്തി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പലതവണയായി ഈ പ്രവര്‍ത്തി ആവര്‍ത്തിച്ചെന്നും കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ആൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; സ്ത്രീക്ക് കഠിനതടവും പിഴയും ശിക്ഷ

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments