Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഫൈസറുമായി കരാര്‍ ഒപ്പുവെച്ച് ട്രംപ്; ചില മരുന്നുകളുടെ വില ഗണ്യമായി കുറയും

ഫൈസറുമായി കരാര്‍ ഒപ്പുവെച്ച് ട്രംപ്; ചില മരുന്നുകളുടെ വില ഗണ്യമായി കുറയും

വാഷിങ്ടണ്‍: ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസറുമായി സുപ്രധാന കരാര്‍ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മരുന്നുകളുടെ വില കുറയ്ക്കുന്നതിനുള്ള ട്രംപിന്റെ ദീര്‍ഘകാല ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം. മറ്റ് രാജ്യങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന അതേ നിരക്കില്‍ ഫൈസര്‍ തങ്ങളുടെ എല്ലാ മരുന്നുകളും ‘മെഡികെയറിന്’ ലഭ്യമാക്കാന്‍ സമ്മതിച്ചു. ചില ഫൈസര്‍ മരുന്നുകള്‍ക്ക് 50% മുതല്‍ 85% വരെ കിഴിവുകള്‍ ലഭിക്കാന്‍ ഈ കരാര്‍ വഴിയൊരുക്കും.

മരുന്നുകള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതിനായി ഒരു പുതിയ സര്‍ക്കാര്‍ വെബ്‌സൈറ്റും ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഫൈസറില്‍ നിന്നും മറ്റ് കമ്പനികളില്‍ നിന്നുമുള്ള കുറഞ്ഞ വിലയിലുള്ള മരുന്നുകള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങാന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍ വെബ്‌സൈറ്റാണ് ട്രംപ്ആര്‍എക്‌സ്. 2026ന്റെ തുടക്കത്തില്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. തീരുവകള്‍ ഏര്‍പ്പെടുത്തുമെന്ന ഭീഷണിക്ക് വഴങ്ങിയാണ് മരുന്ന് നിര്‍മ്മാതാക്കള്‍ വില കുറച്ചതെന്ന് ട്രംപ് വ്യക്തമാക്കി.

കരാറിന്റെ ഭാഗമായി, ഫൈസര്‍ യുഎസില്‍ ആഭ്യന്തര നിര്‍മ്മാണ പ്ലാന്റുകള്‍ക്കായി 70 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും സമ്മതിച്ചു. മരുന്ന് വില വര്‍ദ്ധനയ്ക്ക് അമേരിക്കന്‍ ഉപഭോക്താക്കള്‍ ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി സബ്സിഡി നല്‍കേണ്ടിവരുന്നു എന്ന അവസ്ഥണ് ഇതോടെ മാറുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments