വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ നില വീണ്ടും വഷളായതായി റിപ്പോർട്ട്. ശ്വാസകോശ അണുബാധമൂലം ആശുപത്രിയിൽ കഴിയുന്ന മാർപാപ്പയ്ക്ക് തിങ്കളാഴ്ചയോടെ രണ്ട് തവണ ശ്വാസതടസമുണ്ടായെന്നും വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു. ഇതേത്തുടർന്ന് അദ്ദേഹത്തിന് ബ്രോങ്കോസ്‌കോപ്പിയും നോൺഇൻവേസീവ് മെക്കാനിക്കൽ വെന്റിലേഷനും ആവശ്യമായി വന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു.
രണ്ട് ബ്രോങ്കോസ്‌കോപ്പിയാണ് അദ്ദേഹത്തിന് ചെയ്തത്. ഇതിലൂടെ അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ നിന്ന് വലിയ അളവിൽ കഫം നീക്കം ചെയ്തു. ന്യൂമോണിയയുടെ ഫലമായുണ്ടായ കഫമാണിതെന്നും പുതുതായി അദ്ദേഹത്തിന് അണുബാധയുണ്ടായിട്ടില്ലെന്നും വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.നിലവിൽ മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി കൃത്യമായ വിവരങ്ങൾ ഡോക്ടർമാർ പങ്കുവെയ്ക്കുന്നില്ല.പുതുതായുണ്ടായ ശ്വാസതടസം 88കാരനായ മാർപാപ്പയുടെ ആരോഗ്യത്തെ മോശമായി ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ള മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നേരത്തെ നീക്കം ചെയ്തിട്ടുമുണ്ട്. രണ്ടാഴ്ചയിലേറെയായി അദ്ദേഹം ശ്വാസകോശ അണുബാധ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഫ്രാൻസിസ് മാർപാപ്പയുടെ നില വീണ്ടും വഷളായതായി റിപ്പോർട്ട്
RELATED ARTICLES



