Saturday, April 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബംഗ്ലാദേശിലെ വനിതാ വിദ്യാർത്ഥി പ്രതിഷേധക്കാരെ ആദരിക്കാൻ ട്രംപ് ഭരണകൂടം

ബംഗ്ലാദേശിലെ വനിതാ വിദ്യാർത്ഥി പ്രതിഷേധക്കാരെ ആദരിക്കാൻ ട്രംപ് ഭരണകൂടം

ന്യൂയോര്‍ക്ക്: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ പ്രധാന ചാലകശക്തികളായി പ്രവര്‍ത്തിച്ച വനിതാ വിദ്യാര്‍ത്ഥി നേതാക്കളെ ആദരിക്കാന്‍ ഡോണള്‍ഡ് ട്രംപ ഭരണകൂടം.

ബംഗ്ലാദേശിലെ വനിതാ വിദ്യാര്‍ത്ഥി പ്രതിഷേധ നേതാക്കള്‍ക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ആദ്യ വനിതയുടെ പേരിലുള്ള ‘മഡലീന്‍ ആല്‍ബ്രൈറ്റ് ഓണററി ഗ്രൂപ്പ് അവാര്‍ഡ്’ നല്‍കി ആദരിക്കും. അസാധാരണമായ ധൈര്യം, ശക്തി, നേതൃത്വം’ എന്നിവ പരിഗണിച്ചാണ് ട്രംപ് ഭരണകൂടം അവാര്‍ഡുകള്‍ നല്‍കുന്നത്.ചൊവ്വാഴ്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നടക്കുന്ന വാര്‍ഷിക ഇന്റര്‍നാഷണല്‍ വിമന്‍ ഓഫ് കറേജ് (IWOC) അവാര്‍ഡ് ദാന ചടങ്ങിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പ്രഥമ വനിത മെലാനിയ ട്രംപും ആതിഥേയത്വം വഹിക്കും.

‘2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ ബംഗ്ലാദേശില്‍ നടന്ന അക്രമാസക്തമായ അടിച്ചമര്‍ത്തലിനെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധ പ്രസ്ഥാനത്തില്‍ ഒരു കൂട്ടം സ്ത്രീകള്‍ മുന്‍നിരയിലുണ്ടായിരുന്നു. ഭീഷണികളും അക്രമങ്ങളും അവഗണിച്ച് സുരക്ഷാ സേനയ്ക്കും പുരുഷ പ്രതിഷേധക്കാര്‍ക്കും ഇടയില്‍ നില്‍ക്കുന്നത് ഉള്‍പ്പെടെ അവര്‍ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചു,’ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. അനിശ്ചിതത്വത്തിനിടയില്‍ ഈ സ്ത്രീകളുടെ ധൈര്യവും നിസ്വാര്‍ത്ഥതയുമായിരുന്നു ധൈര്യത്തിന്റെ നിര്‍വചനം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.

സ്റ്റേറ്റ് സെക്രട്ടറിയുടെ IWOC അവാര്‍ഡ് ലോകമെമ്പാടുമുള്ള അസാധാരണമായ ധൈര്യവും ശക്തിയും നേതൃത്വവും പ്രകടിപ്പിച്ച സ്ത്രീകളെ അംഗീകരിക്കുന്നതിനു വേണ്ടിയുള്ളതാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com