1700 കോടി രൂപ അടയ്ക്കണമെന്ന ആദായനികുതി വകുപ്പിന്‍റെ നോട്ടിസിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്. 2019ലെ കണക്ക് ഇപ്പോള്‍ ചോദിക്കുന്നതന്തെന്നും കോണ്‍ഗ്രസിന്‍റെ എല്ലാ കണക്കുകളും തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്സൈറ്റിലുണ്ടെന്നും പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബിജെപിയുടെ സംഭാവന കണക്ക് ദുരൂഹമാണെന്നും വിവരങ്ങള്‍ പൂര്‍ണമല്ലെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിനെതിരെ നടപടിയെടുത്തത് പോലെയാണെങ്കില്‍ ബിജെപി 4600 കോടി രൂപ പിഴയടയ്ക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹാറ– ബിര്‍ള ഡയറി പരിശോധിക്കാത്തതെന്തെന്നും അതില്‍ മോദിയുടെ പേരുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ അജയ് മാക്കന്‍ പറഞ്ഞു.