ന്യൂഡല്‍ഹി: ബിജെപി ഭരണത്തില്‍ ജനങ്ങള്‍ മടുക്കുന്നത് വരെ കോണ്‍ഗ്രസ് കാത്തിരിക്കില്ലെന്നും വോട്ട് ശതമാനം ഉയര്‍ത്താനുള്ള നീക്കങ്ങള്‍ സജീവമാക്കുമെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളുടെ അടുത്തക്ക് എത്തേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് അതിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വോട്ട് ശതമാനം ഉയര്‍ത്തേണ്ടതുണ്ട്. പാര്‍ട്ടി ജനങ്ങളിലേക്ക് എത്തുകയാണ് വേണ്ടത്. ബിജെപിയെ ജനങ്ങള്‍ക്ക് മടുത്ത് നമ്മുടെ അടുത്തേക്ക് വരുന്നത് വരെ കാത്തിരിക്കരുത്. നമ്മള്‍, നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളുടെ അടുത്തേക്ക് പോകണം. അതിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
2025ല്‍ സംഘടന സംവിധാനത്തെ ശക്തിപ്പെടുത്താന്‍ പാര്‍ട്ടിക്ക് വ്യക്തമായ രൂപരേഖയുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. എഐസിസിയില്‍ നിന്ന് മാറി ഡിസിസികള്‍ പ്രധാന കേന്ദ്രങ്ങളാക്കാന്‍ കോണ്‍ഗ്രസ് ഈയടുത്ത് തീരുമാനിച്ചിരുന്നു. സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഡിസിസി ശക്തിപ്പെടുത്താനുള്ള ഈ തീരുമാനം.