Thursday, April 3, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബീഹാറിൽ ബാങ്ക് കൊള്ളയടിച്ച് 25 കോടി തട്ടിയ കേസ്: ആറുപേരിൽ രണ്ടു പേർ അറസ്റ്റിൽ 

ബീഹാറിൽ ബാങ്ക് കൊള്ളയടിച്ച് 25 കോടി തട്ടിയ കേസ്: ആറുപേരിൽ രണ്ടു പേർ അറസ്റ്റിൽ 

ബീഹാറിൽ ബാങ്ക് കൊള്ളയടിച്ച് 25 കോടി തട്ടിയ കേസ്: ആറുപേരിൽ രണ്ടു പേർ അറസ്റ്റിൽ

പാറ്റ്‌ന : ബിഹാറിൽ ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി ജ്വല്ലറിയിൽ നിന്ന് 25 കോടിയുടെ ആഭരണങ്ങൾ കൊള്ളയടിച്ച ആറു പ്രതികളിൽ രണ്ട് പേർ അറസ്റ്റിൽ. വിശാൽ ഗുപ്ത, കുനാൽ കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗോപാലി ചൗക്കിലെ തനിഷ്‌ക് ജ്വല്ലറിയിൽ ഇന്നലെ രാവിലെയാണ് കവർച്ച നടന്നത്. രാവിലെ ജ്വല്ലറി തുറന്ന് അൽപസമയത്തിനകം തന്നെ ആറു പേർ സ്ഥാപനത്തിലേക്ക് എത്തുകയായിരുന്നു.സുരക്ഷ ജീവനക്കാരെ ആക്രമിച്ചാണ് സംഘം ജ്വല്ലറിക്കകത്ത് കടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ‘തൃക്കണ്ണൻ’ കസ്റ്റഡിയിൽ

ആരബാബുര റോഡിൽ മൂന്നു ബൈക്കുകളിലായി യാത്രചെയ്യുകയായിരുന്ന പ്രതികളായ ആറുപേരെയും പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ തടയാൻ ശ്രമിച്ചെങ്കിലും പൊലീസിനെ കണ്ട് പ്രതികൾ ബൈക്കിന്റെ വേഗത കൂട്ടി രക്ഷപ്പെടുകയായിരുന്നു. ഇതിൽ ഒരു ബൈക്ക് പൊലീസ് വെടിവെച്ചുവീഴ്ത്തി സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെത്തുടർന്ന് ഭോജ്പൂർ പൊലീസ് സൂപ്രണ്ട് എല്ലാ സ്റ്റേഷൻ മേധാവികൾക്കും വാഹന പരിശോധന നടത്താൻ നിർദേശം നൽകി. കുറ്റവാളികളെ തിരിച്ചറിയാൻ സഹായിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.

കവർച്ച നടത്തുന്നതിനിടയിൽ ആയുധധാരികൾ കസ്റ്റമർമാരോടും ജീവനക്കാരോടും കൈകൾ ഉയർത്താൻ ആജ്ഞാപിക്കുന്നതും മോഷ്ടിച്ച വസ്തുക്കൾ പൊതിഞ്ഞ് ബാഗുകളിലാക്കി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പണവും മാലകളും വളകൾ, നെക്ലേസുകൾ ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങളും വജ്രവും ഉൾപ്പെടെ 25 കോടിയോളം രൂപയുടെ വസ്തുക്കളും കൊള്ളയടിച്ചെന്ന് ജ്വല്ലറി ഷോറൂം മാനേജരായ കുമാർ മൃത്യുഞ്ജയ് പറഞ്ഞു.അതേസമയം, പൊലീസ് നടപടി വൈകിയതായി ഷോറൂം ജീവനക്കാർ ആരോപിച്ചു. ഞങ്ങൾ പൊലീസിനെ വിളിച്ചപ്പോൾ കുറ്റവാളികൾ ഷോറൂമിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. പൊലീസ് കൃത്യസമയത്ത് എത്തിയിരുന്നെങ്കിൽ കൊള്ളക്കാരെ പിടികൂടാമായിരുന്നു. പക്ഷേ, അവർ യാത്രയിലാണെന്ന് പറഞ്ഞുകൊണ്ടിരുന്നു. അവർ എത്തുമ്പോഴേക്കും കുറ്റവാളികൾ രക്ഷപ്പെട്ടിരുന്നുവെന്നുമായിരുന്നു ഒരു ജീവനക്കാരന്റെ പ്രതികരണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com