മുംബൈ: ഗ്രാമീണരെ കൂട്ടമായി മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന കേസിൽ യുഎസ് പൗരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിലായി. ബിസിനസ് വീസയിൽ ഇന്ത്യയിലെത്തിയ ജയിംസ് വാട്സൻ മഹാരാഷ്ട്രയിൽ ഭിവണ്ടിയിലെ ചിംപിപാഡയിലാണു പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാർഥനാ സംഗമത്തിൽ 35 ഗ്രാമീണർ പങ്കെടുത്തെന്ന് പ്രദേശവാസി നൽകിയ പരാതിയിൽ പറയുന്നു. വാട്സൻ വീസ ചട്ടങ്ങൾ ലംഘിച്ചെന്നു പറഞ്ഞ പൊലീസ് അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു.



