കോട്ടയം: കോട്ടയം തലയോലപ്പറമ്പിന് സമീപം മദ്യലഹരിയിൽ യുവാവ് പുഴയിലേക്ക് കാർ ഓടിച്ചിറക്കി. മറവൻതുരുത്ത് ആറ്റുവേലക്കടവിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വടയാർ മുട്ടുങ്കൽ സ്വദേശിയായ യുവാവാണ് മദ്യലഹരിയിൽ കാർ പുഴയിലേക്ക് ഓടിച്ചിറക്കിയത്.
തമിഴ്‌നാട്ടിൽ സ്‌ഫോടനത്തിൽ മലയാളി കൊല്ലപ്പെട്ടു; മൃതദേഹം അഴുകിയ നിലയിൽ
കടവിലെ കടത്തുകാരൻ കാറിന്റെ ഡോർ തുറന്ന് യുവാവിനെ രക്ഷിച്ചതിനാൽ ആളപായമുണ്ടായില്ല. സംഭവം അറിഞ്ഞ് പ്രദേശവാസികൾ ഇവിടേയ്ക്ക് എത്തി. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.
മദ്യലഹരിയിൽ യുവാവ് പുഴയിലേക്ക് കാർ ഓടിച്ചിറക്കി
RELATED ARTICLES