കൊച്ചി: സി എം ആർ എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടും മാസപ്പടിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മാധ്യമ പ്രവർത്തകൻ എം ആർ അജയനാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സി ബി ഐക്ക് വിടണമെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആവശ്യം. സി എം ആർ എൽ, എക്സാലോജിക്, ശശിധരൻ കർത്ത, സി എം ആർ എൽ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് മറ്റ് എതിർകക്ഷികൾ. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. മുഖ്യമന്ത്രിക്കും മകൾ വീണയടക്കമുള്ളവർക്കുമെതിരെ സി ബി ഐ അന്വേഷണം വേണമെന്ന പൊതുതാൽപര്യ ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
RELATED ARTICLES