Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുസ്‍ലിം സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് ടെക്സസ് ഗവർണർ ഗ്രെഗ് അബ്ബോട്ട്, പ്രവർത്തനങ്ങൾ നിർത്തലാക്കാൻ നിയമനടപടി

മുസ്‍ലിം സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് ടെക്സസ് ഗവർണർ ഗ്രെഗ് അബ്ബോട്ട്, പ്രവർത്തനങ്ങൾ നിർത്തലാക്കാൻ നിയമനടപടി

ഹൂസ്റ്റൺ: മുസ്‍ലിം ബ്രദർഹുഡ്, കൗൺസിൽ ഓൺ അമേരിക്കൻ -ഇസ്‍ലാമിക് റിലേഷൻസ് (സി.എ.ഐ.ആർ) എന്നീ സംഘടനകളെ വിദേശ ഭീകര, രാജ്യാന്തര ക്രിമിനൽ സംഘടനകളായി പ്രഖ്യാപിച്ച് ടെക്സസ് ഗവർണർ ഗ്രെഗ് അബ്ബോട്ട്. യു.എസിൽ ഭൂമി വാങ്ങുന്നതിൽ നിന്ന് വിലക്കുകയും പ്രവർത്തനങ്ങൾ നിർത്തലാക്കാൻ നിയമനടപടി സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു.

ആഗോളതലത്തിൽ ഇരു ഗ്രൂപ്പുകളും ഭീകരവാദത്തെ പിന്തുണക്കുന്നതായും അക്രമം, ഭീഷണി തുടങ്ങിയവയിലൂടെ നിയമം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ഗവർണറുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജനാധിപത്യ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത അജണ്ടകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സംഘടനകളിൽനിന്ന് ടെക്സസിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനായാണ് ഇരുഗ്രൂപ്പുകളെയും ഭീകരസംഘടനകളായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.

അമേരിക്കൻ മുസ്‍ലിം പൗരാവകാശം സംരക്ഷിക്കുന്നതിന് സ്ഥാപകമായ സി.എ.ഐ.ആർ ഗസ്സ സംഘർഷത്തിൽ യു.എസിന്റെ നയങ്ങളെ വിമർശിച്ചിരുന്നു. ഗവർണറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനു വസ്തുതാപരമായോ നിയമപരമായോ അടിസ്ഥാനമില്ലെന്നും സി.എ.ഐ.ആർ പ്രതികരിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments