Thursday, December 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമെഡിക്കൽ സർട്ടിഫിക്കറ്റ് വിവാദത്തിൽ എം വി ഗോവിന്ദന് വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

മെഡിക്കൽ സർട്ടിഫിക്കറ്റ് വിവാദത്തിൽ എം വി ഗോവിന്ദന് വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

മെഡിക്കൽ സർട്ടിഫിക്കറ്റ് വിവാദത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രാഹുൽ മാങ്കൂട്ടത്തിൽ വക്കീൽ നോട്ടീസ് അയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം. ഏഴ് ദിവസത്തിനകം വാർത്താ സമ്മേളനം വിളിച്ച് ക്ഷമ ചോദിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

തന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന് എം വി ഗോവിന്ദൻ പരസ്യമായി നടത്തിയ പ്രതികരണം മാനഹാനി ഉണ്ടാക്കിയെന്നും യഥാർത്ഥ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന് പൊതുമണ്ഡലത്തിൽ തെറ്റായ ധാരണ പരത്തിയെന്നും വാർത്താ സമ്മേളനം വിളിച്ച് പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അയച്ച വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

അതേസമയം, മാർച്ചിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ കഴിയുകയാണ്. ഗോവിന്ദന്റേത് സാഡിസ്‌റ്റ് ചിന്തയാണെന്നും വ്യക്‌തിപരമായ ആരോഗ്യ വിവരങ്ങളാണ് വ്യാജമെന്ന് പറഞ്ഞതെന്നും ഇത് മനുഷ്യത്വ വിരുദ്ധമാണെന്നും യൂത്ത് കോൺഗ്രസ് അബിൻ വർക്കി പ്രതികരിച്ചു.രാഹുൽ മാങ്കൂട്ടത്തിലിനെ ഹീറോ ആക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ജാമ്യം കിട്ടാൻ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി, കോടതി പരിശോധിച്ചപ്പോൾ അത് വ്യാജമാണെന്ന് മനസിലായെന്നും അങ്ങനെയാണ് കോടതി ജയിലിൽ അടച്ചതെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments