തിരുവനന്തപുരം: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മോഹന്‍ലാല്‍ ചിത്രം എംപുരാന് സെന്‍സര്‍ബോര്‍ഡിന്റെ 24 വെട്ട്. ചിത്രത്തിലെ 24 ഭാഗങ്ങള്‍ ഒഴിവാക്കിയാവും വരും ദിവസങ്ങളില്‍ എഡിറ്റ് ചെയ്യപ്പെട്ട എംപുരാന്‍ പ്രദര്‍ശിപ്പിക്കപ്പെടുക.
ചിത്രത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ആക്രമണ ദൃശങ്ങള്‍ ഒഴിവാക്കും. കൂടാതെ എന്‍ഐഎ യെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും. നന്ദി കാര്‍ഡില്‍ നിന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കും തുടങ്ങി 24 ഒഴിവാക്കലുകളാണ് എംപുരാനില്‍ നടത്തുക. സംഘപരിവാര്‍ സംഘടനകള്‍ ഉള്‍പ്പെടെ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എംപുരാനില്‍ വീണ്ടും സെന്‍സര്‍ബോര്‍ഡ് ചേര്‍ന്ന് വെട്ടല്‍ നടത്തിയത്. നിലവില്‍ തീയറ്ററുകളില്‍ എഡിറ്റു ചെയ്യുന്നതിനു മുമ്പുള്ള സിനിമയാണ് പ്രദര്‍ശിപ്പിക്കുന്നത്. ഗോദ്രാ കലാപം ഉള്‍പ്പെടെയുള്ളവയെ പരോക്ഷമായി പരാമര്‍ശിക്കുന്ന എംപുരാനെതിരേ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
എംപുരാന്‍ സിനിമയെ സംബന്ധിച്ച് വിവാദങ്ങള്‍ ഒരു വശത്തും മറുവശത്ത് സിനിമയുടെ പലഭാഗങ്ങളും കട്ടു ചെയ്യുന്ന നടപടികള്‍ വരുമ്പോഴും കേരളാ രാഷ്ട്രീയ രംഗത്ത് ഒരു സിനിമയ ചൊല്ലി അടുത്തിടെയെങ്ങുമുണ്ടാകാത്ത തരത്തിലുള്ള രാഷ്ട്രീയ വിവാദമാണ് അരങ്ങേറുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും എഐസിസി ജനറല്‍ സെക്രട്ടറി മുതല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളെല്ലാം എംപുരാന്‍ സിനിമ കാണാനായി തലസ്ഥാനത്തെ തീയറ്ററുകളില്‍ എത്തുമ്പോള്‍ അവര്‍ പറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള പിന്തുണയാണ്. 24 ഭാഗങ്ങള്‍ വെട്ടിഒഴിവാക്കിയ ശേഷമായിരിക്കും വരുംദിവസങ്ങളില്‍ പ്രദര്‍ശനം നടത്തുക.
കലാപങ്ങള്‍ക്കതെരേയും സംസ്ഥാനത്തെ വിവിധ മുന്നണികളുടെ സമകാലീക സംഭവങ്ങളേയും രൂക്ഷമായി വിമര്‍ശിക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയെ വാഴ്ത്തിക്കൊണ്ടു നടത്തിയ തിരുവാതിരകളിയും ബിജെപിയുടെ 35 നിയമസഭാ സിറ്റ് പരാമര്‍ശവുമെല്ലാം ഉള്‍പ്പെട്ടിരുന്നു. ചിത്രം പ്രദര്‍ശനത്തിനെത്തി ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി കളക്ഷന്‍ പിന്നിട്ടു. വിവാദം ശക്തമായതോടെ തീയറ്ററുകളില്‍ തിരക്കേറിയെന്നതാണ് വസ്തുത.