Wednesday, April 2, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമ്യാന്‍മര്‍ ഭൂകമ്പം : മരണം 1000കടന്നു; 2000ലേറെപ്പേര്‍ക്ക് പരുക്ക്

മ്യാന്‍മര്‍ ഭൂകമ്പം : മരണം 1000കടന്നു; 2000ലേറെപ്പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി : മ്യാന്‍മറിനെ കണ്ണീരിലാഴ്ത്തിയ ഭൂകമ്പത്തില്‍ മരണ സംഖ്യ1000 കടന്നു. 2000ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആശുപത്രികള്‍ നിറഞ്ഞതായും രക്തത്തിന് ആവശ്യക്കാര്‍ ഏറെയെന്നും റിപ്പോര്‍ട്ടുണ്ട്. മ്യാന്‍മറിന് സഹായത്തിനായി യുഎന്‍ 5 മില്യണ്‍ ഡോളര്‍ അനുവദിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മ്യാന്‍മറിനെ മാത്രമല്ല, അയല്‍രാജ്യമായ തായ്ലന്‍ഡിനെയും ഭൂകമ്പം കാര്യമായി ബാധിച്ചു. ബാങ്കോക്കില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്ന് കുറഞ്ഞത് 6 പേര്‍ മരിച്ചു.

മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്ക് സമീപമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഏകദേശം 11 മിനിറ്റിനുശേഷം, 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടര്‍ചലനവും ഉണ്ടായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com