Monday, April 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുഎഇയിലേക്ക് സ്വർണം ഒഴുകും: ആഫ്രിക്കയിലെ ഖനിയുടെ പകുതിയും വാങ്ങി

യുഎഇയിലേക്ക് സ്വർണം ഒഴുകും: ആഫ്രിക്കയിലെ ഖനിയുടെ പകുതിയും വാങ്ങി

ദുബായ്: ഒരു സ്വർണ്ണ ഖനി പോലും രാജ്യത്ത് സ്വന്തമായി ഇല്ലെങ്കിലും ലോകത്തിൽ ഏറ്റവൂം കൂടുതൽ സ്വർണ്ണ വ്യാപാരം നടക്കുന്ന രാജ്യമാണ് യു എ ഇ. പ്രധാനമായും ആഫ്രിക്കയിൽ നിന്നാണ് യു എ ഇയിലേക്ക് സ്വർണം എത്തുന്നത്. നേരായ മാർഗത്തിലൂടേയും കള്ളക്കടത്തിലൂടേയുമൊക്കെ ആഫ്രിക്കൻ ഖനികളിലെ സ്വർണം അറബ് രാഷ്ട്രത്തിലേക്ക് എത്തുന്നുണ്ട്. അതേസമയം തന്നെ വിദേശ രാജ്യങ്ങളിലെ സ്വർണ ഖനന മേഖലയിൽ യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികൾ വലിയ നിക്ഷേപം നടത്തുന്നുണ്ട്.
ഇപ്പോഴിതാ ആഫ്രിക്കയിൽ ആസ്ഥാനമായുള്ള ഖനന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി യു എ ഇ ആസ്ഥാനമായുള്ള ഒരു നിക്ഷേപ ഗ്രൂപ്പുമായി അലൈഡ് ഗോൾഡ് തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. വിവിധ രാഷ്ട്രങ്ങളിലെ സ്വർണ ഖനികളിൽ വൻ നിക്ഷേപം നടത്തിയിട്ടുള്ള കനേഡിയൻ കമ്പനിയാണ് അലൈഡ് ഗോൾഡ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com