Tuesday, March 25, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുഎഇയിൽ ക്രഡിറ്റ് കാർഡ് തട്ടിപ്പിലൂടെ ഇന്ത്യൻ പ്രവാസിക്ക് നഷ്ടമായത് വൻ തുക

യുഎഇയിൽ ക്രഡിറ്റ് കാർഡ് തട്ടിപ്പിലൂടെ ഇന്ത്യൻ പ്രവാസിക്ക് നഷ്ടമായത് വൻ തുക

ദുബൈ: യുഎഇയിൽ ക്രഡിറ്റ് കാർഡ് തട്ടിപ്പിലൂടെ ഇന്ത്യൻ പ്രവാസിക്ക് നഷ്ടമായത് വൻ തുക. 60 വയസ്സ് പ്രായമുള്ള ഇന്ത്യക്കാരിയായ ഒരു വനിതാ ഡോക്ടർക്കാണ് ക്രഡിറ്റ് കാർഡ് തട്ടിപ്പിലൂടെ 1,20,000 ദിർഹം നഷ്ടമായത്. ശസ്ത്രക്രിയ നടത്തുന്നതിനിടെയിലാണ് ക്രഡിറ്റ് കാർഡിലൂടെ ഇടപാടുകൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. 14 അനധികൃത ഇടപാടുകളാണ് നടന്നത്.
ഒരു ഇന്റർനാഷണൽ ബാങ്കിന്റെ ക്രഡിറ്റ് കാർഡ് ആയിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്. കാർഡ് എപ്പോഴും തന്റെ കൈവശമാണ് സൂക്ഷിച്ചിരിക്കുകയെന്നും ക്രഡിറ്റ് കാർഡിന്റെ രേഖകൾ ഉപയോഗിച്ച് ഒരു സംവിധാനത്തിലും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഡോക്ടർ പറയുന്നു. എന്നിട്ടും ഏഴ് മണിക്കൂറിനുള്ളിൽ വിവിധ ട്രാൻസാക്ഷനുകളാണ് നടന്നത്. ദുബൈ മാൾ, ഷാർജയിലെ സ്റ്റോറുകൾ എന്നിങ്ങനെ പലയിടങ്ങളിൽ നിന്നുമായാണ് ഇടപാടുകൾ നടന്നത്. അതിൽ മിക്കതും 10,000 ദിർഹത്തിൽ കൂടുതലുള്ള തുകയുടേതുമായിരുന്നെന്ന് അവർ വ്യക്തമാക്കി. ഇടപാടുകളിൽ രണ്ടെണ്ണം കുവൈത്തി ദിനാറിലായിരുന്നു. ഇതിന് ഒടിപി ആവശ്യമില്ലെന്നും ഡോക്ടർ പറഞ്ഞു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com