Sunday, December 14, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎസ് പൗരന്മാരുടെ പങ്കാളികൾ ഗ്രീൻ കാർഡിനുള്ള അഭിമുഖത്തിനിടയിൽ അറസ്റ്റ് ചെയ്യപ്പെടുന്നതിൽ ആശങ്ക

യുഎസ് പൗരന്മാരുടെ പങ്കാളികൾ ഗ്രീൻ കാർഡിനുള്ള അഭിമുഖത്തിനിടയിൽ അറസ്റ്റ് ചെയ്യപ്പെടുന്നതിൽ ആശങ്ക

പി പി ചെറിയാൻ

ന്യൂയോർക് :യുഎസ് പൗരന്മാരുടെ പങ്കാളികളായ ഗ്രീൻ കാർഡ് അപേക്ഷകർ ഗ്രീൻ കാർഡിനുള്ള അഭിമുഖത്തിനു ഹാജരായപ്പോൾ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെടുന്നതിൽ ആശങ്ക.

കഴിഞ്ഞ ദശകങ്ങളിൽ യുഎസ് പൗരന്റെ പങ്കാളികൾക്ക് അനുവദിച്ചിരുന്ന ഇളവുകൾ അവഗണിച്ച്, വിസ കാലാവധി കഴിഞ്ഞതിന്റെ പേരിൽ ഡസൻ കണക്കിന് ആളുകളെ ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു.

പലർക്കും ക്രിമിനൽ പശ്ചാത്തലം ഇല്ലായിരുന്നിട്ടും സാൻ ഡിയേഗോ, ന്യൂയോർക്ക്, ക്ലീവ്‌ലാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ അറസ്റ്റുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

നിയമപരമായി ഗ്രീൻ കാർഡിന് അർഹതയുണ്ടായിരുന്നിട്ടും ഇവരെ തടവിലാക്കുന്നത് അഭൂതപൂർവമായ നടപടിയാണെന്ന് അഭിഭാഷകർ പറയുന്നു.

വിസ കാലാവധി കഴിഞ്ഞവർ നിയമം ലംഘിച്ചതിനാൽ അറസ്റ്റ് ചെയ്യപ്പെടുന്നതിൽ തെറ്റില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments