Thursday, February 19, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയു​ക്രെ​യ്‌​നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശം: മൂന്നാം ച​ർ​ച്ച​യും തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു

യു​ക്രെ​യ്‌​നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശം: മൂന്നാം ച​ർ​ച്ച​യും തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു

ജ​നീ​വ: യു​ക്രെ​യ്‌​നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു.​എ​സ് മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ന്ന മൂ​ന്നാ​മ​ത്തെ ച​ർ​ച്ച​യും തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു. അ​ധി​നി​വേ​ശ​വും യു​ദ്ധ​വും നാ​ലാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കാ​നി​രി​ക്കേ ച​ർ​ച്ച ബു​ദ്ധി​മു​ട്ടേ​റി​യ​താ​ണെ​ന്നാ​ണ് ഇ​രു​പ​ക്ഷ​ത്തി​ന്റെ​യും നി​ല​പാ​ട്. യു.​എ​സ് സം​ഘ​ടി​പ്പി​ച്ച നേ​രി​ട്ടു​ള്ള മൂ​ന്നാം ച​ർ​ച്ച​യാ​ണ് ജ​നീ​വ​യി​ൽ ന​ട​ന്ന​ത്.

ക്രി​യാ​ത്മ​ക​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ചെ​ങ്കി​ലും ച​ർ​ച്ച​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല. ച​ർ​ച്ച​ക​ൾ എ​ളു​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്ന് യു​ക്രേ​നി​യ​ൻ പ്ര​സി​ഡ​ന്റ് വോ​ളോ​ദി​മി​ർ സെ​ല​ൻ​സ്‌​കി പ​റ​ഞ്ഞു.

ച​ർ​ച്ച സം​ഘ​വു​മാ​യി അ​ദ്ദേ​ഹം ഫോ​ണി​ൽ സം​സാ​രി​ച്ചു. അ​ധി​നി​വേ​ശം തു​ട​രു​ന്ന​തി​നി​ടെ റ​ഷ്യ ച​ർ​ച്ച നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്നെ​ന്ന് അ​ദ്ദേ​ഹം നേ​ര​ത്തേ ആ​രോ​പി​ച്ചി​രു​ന്നു. ച​ർ​ച്ച എ​ളു​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്ന് റ​ഷ്യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തി​ന്റെ ത​ല​വ​നാ​യ പു​ടി​ന്റെ ഉ​പ​ദേ​ഷ്ടാ​വ് വ്ലാ​ദി​മി​ർ മെ​ദി​ൻ​സ്‌​കി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. വീ​ണ്ടും ച​ർ​ച്ച ന​ട​ക്കു​മെ​ന്ന് ഇ​രു​പ​ക്ഷ​വും പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments