വാഷിങ്ടൺ: ഇറാനെതിരായ യു.എസ്-ഇസ്രായേൽ സൈനിക നീക്കത്തിൽ പ്രതികരിച്ച യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ രൂക്ഷമായി വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധാവശ്യങ്ങൾക്കായി മിഡിലീസ്റ്റിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകൾ നൽകുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടെന്ന് കെയർ സ്റ്റാർമർ പറഞ്ഞപ്പോൾ എതിർക്കുകയായിരുന്നു ട്രംപ്. യുദ്ധം ജയിച്ചതിനു ശേഷം ചേരാൻ വരുന്നവരെ അമേരിക്കൻ സേനയ്ക്ക് ആവശ്യമില്ലെന്നും സഹായങ്ങൾ നൽകേണ്ടതില്ലെന്നുമാണ് ട്രംപ് പ്രതികരിച്ചത്.
“ഇറാനുമായുള്ള സംഘർഷത്തിൽ ബ്രിട്ടീഷ് പിന്തുണക്കാത്തത് താൻ എല്ലാ കാലത്തും ഓർക്കും” എന്ന് പിന്നീട് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു.
രണ്ട് പ്രധാന സൈനിക സഖ്യകക്ഷികൾ തമ്മിലുള്ള ചരിത്രപരമായി ബന്ധം “തകർക്കാൻ” സ്റ്റാർമർ ശ്രമിച്ചു. ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് സൈനികത്താവളങ്ങൾ ഉപയോഗിച്ചുള്ള പ്രാരംഭ നടപടിയെ ഞങ്ങളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച യുനൈറ്റഡ് കിങ്ഡം തടഞ്ഞതാണ് അതിന് കാരണമെന്നും ട്രംപ് ആവർത്തിച്ച് വിമർശിക്കുകയായിരുന്നു.



