Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയു എ ഇ യുടെ ദേശിയദിനാഘോഷത്തോടനുബന്ധിച്ചു പ്രിയദർശിനി വളണ്ടിയറിങ് ടീം വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

യു എ ഇ യുടെ ദേശിയദിനാഘോഷത്തോടനുബന്ധിച്ചു പ്രിയദർശിനി വളണ്ടിയറിങ് ടീം വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ദുബായ് അൽ മമ്സാറിലുള്ള അൽ ഇതിഹാദ് പ്രൈവറ്റ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ UAE – ഇന്ത്യ ദേശീയ ഗാനത്തോടെയും, കേക്ക് മുറിച്ചും ആഘോഷം പങ്കിട്ടു.കെ പി പി സി സി പ്രസിഡന്റും കണ്ണൂർ എം. പിയും മുൻ മന്ത്രിയുമായ ശ്രീ കെ. സുധാകരൻ പരിപാടി ഉത്ഘാടനം ചെയ്തു.
ശ്രീ അഹ്മദ് അൽ സാബി (C D A). സുനിൽ അസിസ് (INCAS UAE) ചന്ദ്രപ്രകാശ് ഇടമന.
എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു സംസാരിച്ചു.

ഇൻ കാസ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ, ടൈറ്റസ് പുല്ലുരാൻ. സുനിൽ നമ്പ്യാർ. ഷൈജു അമ്മാനപ്പാറ. റിയാസ് ചന്ദ്രാപിന്നി. അജിത്ത് കുമാർ. മൊയ്‌ദു കുറ്റിയാടി
എന്നിവാർ ആശംസകൾ നേർന്നു സംസാരിച്ചു.

വോളിബോളിനെ
കുറിച്ചുള്ള കെ. പി. സി. സി പ്രസിഡണ്ട്‌ ശ്രീ കെ. സുധാകരന്റെ വാക്കുകൾ സദസിനെ ഹരം കൊള്ളിച്ചു…

ചടങ്ങിൽ വിശിഷ്ട്ട വ്യക്തിത്വങ്ങളായ ശ്രീ അശ്വൽ റായ്… ജോയ് തോമസ്..ദുഷ്യന്തു ജക്കാർ … മൊയ്‌ദു കുറ്റ്യാടി എന്നിവരെ അവരവരുടെ ബന്ധപ്പെട്ട മേഖലകളിലെ വിശിഷ്ട്ട സേവനത്തിനായി ആദരിക്കുകയുണ്ടായി.

പ്രസിഡന്റ് ശ്രീ പ്രമോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജന. സിക്രട്ടറി മധു നായർ സ്വാഗതവും.സ്പോർട്സ് കൺവീനർ അനീസ് നന്ദിയും പറഞ്ഞു.

സംഘടനയുടെ ടീംലീഡർ പവിത്രൻ, മുൻ പ്രസിഡന്റ് ബാബു പീതാംബരൻ..
ടി. പി. അഷ്‌റഫ്‌. ബിനീഷ്..ഹാരിസ്. ശ്രീജിത്ത്‌. ഡീസജോസ് സുലൈമാൻ കറുത്താക്ക..
സുരേഷ് കുമാർ. ഷജേഷ്. ബൈജു സുലൈമാൻ. താഹിർ . ഫിറോസ് മുഹമ്മദാലി. ഷാജി സുലൈമാൻ. ഫഹദ്. ഒപ്പം വനിതാ കമ്മിറ്റി പ്രസിഡണ്ട്‌ ശ്രീമതി ഫാത്തിമ അനീസ്. സിമി ഫഹദ്…റിസ്‌വിന ഹാരിസ്, രമ്യ ബിനിഷ്, ജിൻസി ഡീസ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ലോകോത്തര നിലവാരം പുലർത്തുന്ന, ദേശീയ – അന്തർദേശീയ താരങ്ങളെ അണിനിരത്തികൊണ്ടുള്ള മത്സരങ്ങൾ നിറഞ്ഞ ഗാലറിയെ പ്രകമ്പനം കൊള്ളിച്ചു
രാവിലെ 10.30 മണിക്ക് ആരംഭിച്ച മത്സരം രാത്രി വൈകി 1.30 മണിവരെ നീണ്ട് നിന്നു.
മത്സരത്തിൽ ഓഷ്യൻ എയർ ചാമ്പ്യൻ ഷിപ് ട്രോഫി സ്വന്തമാക്കി,
ടീം മദിന രണ്ടാം സ്ഥാനക്കാരായി.

സമാപന ചടങ്ങിൽ ട്രഷർ ശ്രീ മുഹമ്മദ് ഷെഫീക്ക് പങ്കെടുത്ത എല്ലാവർക്കും ഒപ്പം ടീമുകൾക്കും നന്ദി രേഖപെടുത്തി…

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments