തിരുവനന്തപുരം: രാജ്യത്താകമാനം ദളിത് വിപ്ലവത്തിന് സമയമായെന്ന് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ദളിത് മുന്നേറ്റം ലക്ഷ്യം വച്ച് വിശാലമായ ദളിത് കോൺക്ലേവ് നടത്താൻ ഗാന്ധിഗ്രാമം ഫൗണ്ടേഷൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.സ്വാതന്ത്യത്തിന്റെ അമൃത വർഷത്തിലും രാജ്യത്തെ ദളിത്ആദിവാസി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയിൽ ഒരു മാറ്റവും വന്നിട്ടില്ല. ഭരണഘടന ഉറപ്പാക്കിയ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ച് ദളിത് ജനസമൂഹത്തെ കൂടുതൽ ദരിദ്രമാക്കുകയാണ് ഭരണകൂടങ്ങൾ ചെയ്യുന്നത്. ഇതിനെതിരെ രാജ്യത്താകമാനം ശക്തമായ ദളിത് വിപ്ലവത്തിന് സമയമായി. ദളിത് മുന്നേറ്റം ലക്ഷ്യം വച്ച് വിശാലമായ ദലിത് കോൺക്ലേവ് നടത്താൻ ഗാന്ധിഗ്രാമം ഫൗണ്ടേഷൻ തീരുമാനിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ജനസംഖ്യയുടെ 16.6 ശതമാനം വരുന്ന,25 കോടിയോളം വരുന്ന ദളിത് ജനങ്ങൾ ഇന്നും പാർശ്വവൽക്കരിക്കപ്പെട്ട് പിന്തള്ളപ്പെടുകയാണ്. ഇതിനെതിരെ ശക്തമായ മുന്നേറ്റം ഉണ്ടാകണം. കെപിസിസി പ്രസിഡന്റായിരിക്കെ 2010ൽ താൻ കേരളത്തിൽ തുടങ്ങിയ ഗാന്ധിഗ്രാമം പരിപാടി 15 വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് ദളിത് പ്രോഗസിവ് കോൺക്ലേവ് 2025ന് രൂപം നൽകിയത്. 14 ജില്ലകളിലായി ഇതുവരെ 25ൽപ്പരം ഗാന്ധിഗ്രാമം പരിപാടികൾ നടത്തി. കക്ഷി രാഷ്ട്രീയത്തിനതീതമായി, ദളിത് മുന്നേറ്റം ലക്ഷ്യം വച്ച് വിവിധ രാഷ്ട്രീയ നേതാക്കളെയും ദളിത് ആദിവാസി മുന്നേറ്റം നായകരെയും അണിനിരത്തി, ഈ മാസം 23ന് തിരുവനന്തപുരം ജഗതിയിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോ ടെക്‌നോളജിയിലാണ് കോൺക്ലേവ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാജ്യത്താകമാനം ദളിത് വിപ്ലവത്തിന് സമയമായെന്ന് രമേശ് ചെന്നിത്തല
RELATED ARTICLES