Saturday, April 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാപ്പകൽ സമരം 16-ാം ദിവസം :സമരവേദിയിലേക്ക് പിന്തുണാ പ്രവാഹം.

രാപ്പകൽ സമരം 16-ാം ദിവസം :സമരവേദിയിലേക്ക് പിന്തുണാ പ്രവാഹം.

തിരുവനന്തപുരം : ആശാവർക്കർമാർ സെക്രട്ടറിയേറ്റ് മെഡിക്കൽ നടത്തുന്ന രാപ്പകൽ സമരം 16-ാം ദിവസമെത്തിയപ്പോൾ സമരവേദിയിലേക്ക് പിന്തുണാ പ്രവാഹം. സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സാംസ്കാരിക നായകർ സമരവേദിയിലേക്ക് ഐക്യദാർഢ്യ റാലി നടത്തി.

സംസ്ഥാന സർക്കാരിൻറെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.പി കണ്ണൻ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡൻ്റ് ഡോ. എംപി മത്തായി അധ്യക്ഷത വഹിച്ചു. കവി സച്ചിദാനന്ദൻ ഐക്യദാർഢ്യ സന്ദേശം നൽകി. ഡോ. കെ.ജി. താര, ഇടതുപക്ഷ സാമൂഹിക പ്രവർത്തകൻ ജോസഫ് സി മാത്യു, രമ്യ റോഷ്നി ഐ പി എസ്, പരിസ്ഥിതി സാമൂഹ്യ പ്രവർത്തകൻ എൻ സുബ്രഹ്മണ്യൻ, ഡോ. ഡി.സുരേന്ദ്രനാഥ് , ആരോഗ്യ പരിസ്ഥിതി പ്രവർത്തകൻ, ജനകീയ പ്രതിരോധ സമിതി വൈസ് പ്രസിഡൻ്റ്, കെ. ശൈവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

,ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡൻ്റ്, പ്രൊഫ.കുസുമം ജോസഫ് കവി റോസ് മേരി, പ്രൊഫ.വിൻസെൻ്റ് മാളിയേക്കൽ, സാമൂഹിക പ്രവർത്തക സുൽഫത്ത്, നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന നേതാവ് റെജീന അഷറഫ് ജോർജ് മുല്ലക്കര ജോയി കൈതാരം കരിമണൽ ഖനന വിരുദ്ധ സമിതി സുരേഷ് കുമാർ മാധ്യമ പ്രവർത്തകൻ ആനന്ദ് കൊച്ചുക്കുടി ജെ പി എസ് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് ബി ദിലീപൻ നെൽ കർഷക സംരക്ഷണ സമിതി നേതാവ് വി. ജെ ലാലി തുടങ്ങി നിരവധി പ്രമുഖർ എത്തിച്ചേർന്നു.ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെൻ്റ് സംസ്ഥാന ചെയർമാൻ .ജോൺസൺ, തിരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ, പോത്തൻകോട് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ.എം.മുനീർ ഡോ.ആസാദ്, കൊല്ലം രൂപതയുടെ പ്രതിനിധി ഫാ.റൊമാൻസ് ആൻ്റണി, നന്ദിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷെലജ രാജീവ്, ടി ബി വിശ്വനാഥൻ പത്തനംതിട്ട ജനകീയ നേതാവ്,ജോർജ് മാത്യു കൊടുമൺ വിളപ്പിൽശാല ജനകീയ സമിതി എസ്.ബുർഹാൻ വിളപ്പിൽശാല ജനകീയ സമിതി സെക്രട്ടറി എൽ ഹരിറാം കവി ദേശാഭിമാനി ഗോപി ജനകീയ പ്രതിരോധ സമിതി നേതാവ് ,സാമൂഹിക പ്രവർത്തകൻ പുലന്ദറ മണികണ്ഠൻ സേവാ.ഗാർഹിക തൊഴിലാളി യൂണിയൻ നേതാവ് സ്വീറ്റദാസൻ, പരിസ്ഥിതി പ്രവർത്തക അനിതാ ശർമ ഷീല രാഹുലൻ, പ്രൊഫ.ഫ്രാൻസിസ് കളത്തുങ്കൽ, വെങ്കുളം ടാർ മിക്സിംഗ് വിരുദ്ധ സമരം നേതാവ് സുനിൽകുമാർ, ചേർത്തല ജനകീയ പ്രതിരോധ സമിതി പ്രതിനിധി സോമശേഖര പണിക്കർ, ആലപ്പുഴ ജനകീയ പ്രതിരോധ സമിതി പ്രതിനിധി സുമേഷ് ബാബു, നവദർശന വേദി പ്രതിനിധി ടി.എം വർഗീസ്, എ.ജെയിംസ് സ്വരാജ് ഇന്ത്യാ കോർപറേറ്റ് പ്രതിനിധി പ്രൊഫ.വേണുഗോപാൽ, പിറവന്നൂർ ഗോപാലകൃഷ്ണൻ, സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ് എം.എം സഫർ, വിനു കുര്യാക്കോസ് ,എറണാകുളം കെ.റെയിൽ വിരുദ്ധ സമര സമിതി ജില്ലാ പ്രസിഡൻ്റ്, കെ കെ ടി എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ്, വിശ്വകർമ്മ ഐക്യവേദി ചെയർമാൻ കെ. കെ ചന്ദ്രൻ, അഡ്വ.ബി. കെ.രാജഗോപാൽ, കേരള സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പ്രസിഡൻ്റ് എർഷാദ്, ആർ. പാർത്ഥസാരഥി വർമ,ജനകീയ പ്രതിരോധ സമിതി ആലപ്പുഴ നേതാവ്, പച്ചത്തുരുത് വയോജന സംഘടന പ്രതിനിധി നന്ദിയോട് സതീശൻ, ജമാത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡൻ്റ് ഡോ.എം. എ നസീമ, മാധ്യമ പ്രവർത്തകൻ ആനന്ദ് കൊച്ചുകുടി, ജനകീയ പ്രതിരോധ സമിതി കോട്ടയം ജില്ലാ പ്രസിഡൻ്റ് ജോർജ് മുല്ലക്കര, സന്തോഷ് പുള്ളിക്കൽ, സക്ഷമ ഭിന്നശേഷിക്കാരുടെ സംഘടനയുടെ കൺവീനറും കാരോട് വാർഡ് മെമ്പറുമായ അശ്വതി പ്രസാദ്, മഹിളാ സേവാസദൻ സംസ്ഥാന പ്രസിഡൻ്റ് ജയകുമാരി, ആൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അഡ്വ.മനോജ് കുമാർ തുടങ്ങി നിരവധി വ്യക്തികളും സംഘടനകളും പിന്തുണയുമായെത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com