Tuesday, March 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാസ ലഹരിയുമായി മലയാളി യുവാവ് കോയമ്പത്തൂരിൽ പിടിയിൽ

രാസ ലഹരിയുമായി മലയാളി യുവാവ് കോയമ്പത്തൂരിൽ പിടിയിൽ

കോയമ്പത്തൂർ: രാസ ലഹരിയുമായി മലയാളി യുവാവ് കോയമ്പത്തൂരിൽ പിടിയിൽ. 150 ഗ്രാം മെത്തംഫെറ്റാമിനുമായി മലയാളി യുവാവ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പിടിയിലായത്. കായംകുളം പുള്ളിക്കണക്ക് കവി കൃഷ്ണപുരം സ്വദേശി എസ്. മുഹമ്മദ് സിനാൻ (19) ആണ് പിടിയിലായത്. ആലപ്പുഴയിൽ ഒന്നാംവർഷ എൻജിനീയറിങ് വിദ്യാർഥിയാണ് 19കാരൻ. ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്സിലെ പരിശോധനയിൽ ആണ്‌ ഇയാൾ പിടിയിലായത്. ശനിയാഴ്ച കോയമ്പത്തൂർ ജംക് ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ അവസാന ജനറൽ കോച്ചിലാണ് ആർപിഎഫ് ഇൻസ്‌പെക്ടർ സി. ഗിരീഷിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ ദേവരാജ്, സുധാകരൻ, പിഇഡബ്ല്യൂ ഇൻസ്‌പെക്ടർ എം.കെ. ശരവണൻ എന്നിവരെ അടങ്ങിയ സംഘമാണ് രാസ ലഹരിയടങ്ങിയ പൊതി കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com