Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലഹരിക്കെതിരെ സമൂഹം ഉണരണം. പി ജെ കുര്യൻ

ലഹരിക്കെതിരെ സമൂഹം ഉണരണം. പി ജെ കുര്യൻ

പത്തനംതിട്ട :സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാ തരത്തിലുള്ള ലഹരിക്കെതിരെയും സമൂഹം ഒറ്റക്കെട്ടായി കൂടുതൽ ഉണർന്ന് പ്രവ ർത്തിക്കണമെന്ന് മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ. പി ജെ കുര്യൻ അഭ്യർത്ഥിച്ചു.
രമേശ്‌ ചെന്നിത്തല നേതൃത്വം നൽകുന്ന പ്രൌഡ് കേരള യുടെ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ജില്ല തല ഉൽഘാടനം മേരി മാതാ പബ്ലിക് സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരെ ഉള്ള നിയമ നിർമ്മാണങ്ങൾ കുറേക്കൂടി ശക്തമാക്ക ണമെന്നു അദ്ദേഹം ആവശ്യപെട്ടു. നിലവിലെ നിയമങ്ങളിലെ ചില പോരായ്മകൾ കുറ്റവാളികൾക്ക് രക്ഷപെടാൻ പഴുതു നൽകുന്നു.
രമേശ്‌ ചെന്നിത്തല ലഹരി ക്കെതിരെ നടത്തുന്ന പോരാട്ടങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളും, മത, സമുദായങ്ങളും പിന്തുണ നൽകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിസ്റ്റർ ആൻസിയ പോൾ ആദ്യക്ഷ ആയിരുന്നു. എ ഡി എം ബി. ജ്യോതി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. അഡ്വ ഓമല്ലൂർ ശങ്കരൻ, ഫാദർ. ജോൺസൺ കല്ലിട്ടതിൽ കോർ എ പ്പിസ്കോപ്പ, പ്രൌഡ് കേരള കൺവീനർ അഡ്വ വെട്ടൂർ ജ്യോതിപ്രസാദ്, തട്ടയിൽ ഹരികുമാർ, ജോൺസൺ വിളവിനാൽ, കെ. ജാസികുട്ടി, എലിസബേത് അബു,സിസ്റ്റർ ടോംസി, റിച്ചൺ കല്ലറക്കൽ, ലീലരാജൻ, സജികൊ ട്ടക്കാട്, സ്മിത വർഗീസ്,, ജോളി ഷാജി എന്നിവർ പ്രസംഗിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments