Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവഖഫ് നിയമഭേദഗതി, തിരിച്ചടി ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കവുമായി കേന്ദ്ര സർക്കാർ

വഖഫ് നിയമഭേദഗതി, തിരിച്ചടി ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കവുമായി കേന്ദ്ര സർക്കാർ

ദില്ലി: വഖഫ് നിയമഭേദഗതിയിൽ കോടതിയിൽ നിന്ന് വലിയ തിരിച്ചടി ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കവുമായി കേന്ദ്ര സർക്കാർ. വഖഫ് ഭൂമിയെക്കുറിച്ച് മുസ്ലിംങ്ങൾ അടക്കം നൽകിയ പരാതികളുടെ വിശദാംശം കോടതിയിലെ സത്യവാങ്മൂലത്തിനൊപ്പം നൽകാനാണ് നീക്കം. വഖഫ് നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചാൽ താൻ രാജി നൽകുമെന്ന് സംയുക്ത പാർലമെൻററി സമിതി അദ്ധ്യക്ഷൻ ജഗദാംബിക പാൽ പറഞ്ഞു.
വഖഫ് നിയമ ഭേദഗതിയിലെ പ്രധാന വ്യവസ്ഥകൾ മരവിപ്പിക്കേണ്ടി വന്നത് വൻ തിരിച്ചടിയായിരിക്കെ കോടതിയിൽ കൂടുതൽ രേഖകൾ നൽകാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ആദ്യ ദിവസം കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് കൃത്യം ഉത്തരം നൽകാനായില്ല. ഇതാണ് തിരിച്ചടിക്ക് കാരണം എന്ന് ബിജെപിയിൽ ചിലർ കരുതുന്നു. ഇന്നലെ സർക്കാർ തന്നെ വഖഫ് സ്വത്തുക്കളിൽ മാറ്റം ഉണ്ടാകില്ല എന്ന ഉറപ്പ് നൽകി കോടതിയിൽ നിന്ന് ബില്ലിനെതിരായ ഉത്തരവ് വരുന്നത് ഒഴിവാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments