Monday, April 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവയോധികയുടെ സ്വർണം തിരിമറി നടത്തിയ സഹോദരിക്കും മകൾക്കുമെതിരെ കേസ്

വയോധികയുടെ സ്വർണം തിരിമറി നടത്തിയ സഹോദരിക്കും മകൾക്കുമെതിരെ കേസ്

പത്തനംതിട്ട : വയോധികയുടെ സ്വർണം തിരികെ കൊടുക്കാത്ത സംഭവത്തിൽ സഹോദരിക്കും മകൾക്കുമെതിരെ കേസെടുത്ത് പത്തനംതിട്ട പോലീസ്. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് വാഴമുട്ടം നാഷണൽ യുപി സ്കൂളിന് സമീപം എടത്തറ പുത്തൻവീട്ടിൽ റോസമ്മ ദേവസി (73)യുടെ മൊഴി പ്രകാരം എസ് ഐ ബി കൃഷ്ണകുമാറാണ് കേസെടുത്തത്. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് എടത്തറ പുത്തൻവീട്ടിൽ സാറാമ്മ മത്തായി മകൾ സിബി മത്തായി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് വിശ്വാസവഞ്ചനയ്ക്ക് കേസ് രജിസ്റ്റർ ചെയ്തത്.
റോസമ്മ ദുബായിൽ ജോലി ചെയ്യുന്ന ഏകമകളുടെ അടുത്തേക്ക് പോയപ്പോൾ വീട്ടിലിരുന്ന 80 പവന്റെ സ്വർണാഭരണങ്ങൾ, തിരികെ വരുമ്പോൾ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞു സഹോദരി സാറാമ്മ മത്തായിയെഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞവർഷം നവംബർ 21നായിരുന്നു സംഭവം. റോസമ്മയുടെ മകളുടെയും മരുമകന്റെയും കൊച്ചുമകന്റെയുമാണ് സ്വർണാഭരണങ്ങൾ. തുടർന്ന് നാട്ടിലെത്തിയ ശേഷം ഇവർ ഈവർഷം ജനുവരി 20 ന് തിരികെ ചോദിച്ചപ്പോൾ മകൾ സിബി കൊണ്ടുപോയി എന്നു സാറാമ്മ അറിയിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും സ്വർണ്ണം തിരിക ലഭിക്കാതെ വന്നപ്പോൾ റോസമ്മ പത്തനംതിട്ട പോലീസിൽ പരാതി നൽകി.
പോലീസ് ഇരുകൂട്ടരെയും വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ, സിബി എട്ടു പവൻ സ്വർണം തിരിച്ചുകൊടുത്തു. ബാക്കിയുള്ള 72 പവൻ വിവിധ സ്വർണാഭരണങ്ങൾ റോസമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും, കുമ്പഴയിലെ ഒരു ഷെഡ്യൂൾഡ് ബാങ്കിലും പണയം വച്ചതായി വെളിവായിട്ടുണ്ട്. സിബിയുടെയും മകന്റെയും പേരിലാണ് പണയം വച്ചിരിക്കുന്നത്. ഇവ തിരികെ നൽകാതെ വിശ്വാസവഞ്ചന കാട്ടി എന്നതിനാണ് കേസെടുത്തത്. റോസമ്മയുടെ ഭർത്താവ് 27 വർഷം മുമ്പ് മരണപ്പെട്ടു. മകൾ കുടുംബമായി വിദേശത്താണുള്ളത്. പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ആർ വി അരുൺ കുമാറിന്റെ മേൽനോട്ടത്തിൽ കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com