ദുബൈ: വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബൈ കസ്റ്റംസ്. എമിറേറ്റിലേക്ക് 150 കിലോഗ്രാമോളം ലഹരിമരുന്ന് കടത്താനുള്ള ശ്രമമാണ് തകർത്തത്. തുറമുഖത്തെത്തിയ എത്തിയ ഷിപ്പ്‌മെന്റിലാണ് 147.4 കിലോഗ്രാം ലഹരിമരുന്നും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തത്.
ദുബൈ കസ്റ്റംസിന്റെ പരിശോധനാ സംഘങ്ങൾ നൂതന സ്‌ക്രീനിങ് സംവിധാനങ്ങൾ ഉപയോഗിച്ച് ട്രാൻസിറ്റിങ് ഷിപ്പ്‌മെന്റിലെ ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു. കാർഗോയിൽ ഒളിപ്പിച്ചിരിക്കുന്ന നിയമവിരുദ്ധ വസ്തുക്കൾ സമഗ്രമായ പരിശോധനയിൽ കണ്ടെത്തി. കെ9 യൂണിറ്റിലെ നായ്ക്കളുടെ സഹായത്തോടെയാണ് ലഹരിമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. സുരക്ഷാ പ്രോട്ടോക്കോളുകളും ചട്ടങ്ങളും അനുസരിച്ചാണ് നിയമ നടപടികൾ ആരംഭിച്ചത്. ദുബൈ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രഫഷണലിസത്തെയും ജാഗ്രതയെയും തുറമുഖ, കസ്റ്റംസ്, ഫ്രീ സോൺ കോർപറേഷൻ ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായം അഭിനന്ദിച്ചു.
വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബൈ കസ്റ്റംസ്
RELATED ARTICLES