സംസ്ഥാനത്തെ 14 ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാൻ കാരണമാകുന്നത്.
അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ-വടക്കു പടിഞ്ഞാറൻ കാറ്റും ശക്തമാകും. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട്കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും മറ്റിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.