ഷാര്‍ജ: ഷാര്‍ജയില്‍ ഇന്നലെ ( തിങ്കളാഴ്ച) വൈകിട്ട് ഇഫ്താറിന് ശേഷം ഉണ്ടായ വാഹനാപകടത്തില്‍ സ്വദേശികളായ 3 കൗമാരക്കാര്‍ മരിച്ചു. 13നും 15നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ബന്ധുവിന്റെ വീട്ടില്‍ നിന്ന് നോമ്പുതുറന്ന് വരുമ്പോള്‍ 13 വയസ്സുകാരന്‍ ഓടിച്ച കാര്‍ കല്‍ബ റോഡില്‍ നിയന്ത്രണം വിട്ടായിരുന്നു അപകടം.
അമിത വേഗത്തിലായിരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നിമാറി മറിയുകയും തീപിടിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. 3 പേരും കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇഫ്താര്‍ സമയം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, വൈകിട്ട് 6.45 നാണ് ഷാര്‍ജ പൊലീസ് ഓപറേഷന്‍സ് റൂമിലേക്ക് അടിയന്തര കോള്‍ ലഭിച്ചത്. രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നാമത്തെയാള്‍ മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയിലാണ് മരിച്ചത്. മൃതദേഹങ്ങള്‍ പിന്നീട് കല്‍ബ കബര്‍സ്ഥാനില്‍ അടക്കം ചെയ്തു.