Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഷിക്കാഗോ ഐസ് റെയ്ഡിൽ അമേരിക്കൻ പൗരത്വമുള്ള മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്തു

ഷിക്കാഗോ ഐസ് റെയ്ഡിൽ അമേരിക്കൻ പൗരത്വമുള്ള മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്തു

പി പി ചെറിയാൻ

ഷിക്കാഗോ:ഷിക്കാഗോയിലെ WGN ടിവിയിലെ വീഡിയോ എഡിറ്ററായ ഡെബി ബ്രോക്ക്‌മാനെ (Debbie Brockman) ഐസ് റെയ്ഡിനിടെ മാസ്‌ക് ധരിച്ച രണ്ട് ഏജന്റുമാർ ബലമായി നിലത്ത് തള്ളിയിടുകയും തുടർന്ന് കൈകൾ ബന്ധിച്ച് പിടികൂടി വാനിൽ കയറ്റുകയായിരുന്നു . ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

ചിക്കാഗോ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിന് പുറത്ത് ആയുധങ്ങളുമായി ഫെഡറൽ ഏജന്റുമാരെ ആക്രമിച്ചുവെന്നാരോപിച്ച് ഐസ് വിരുദ്ധ പ്രതിഷേധക്കാർക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാൻ പ്രോസിക്യൂട്ടർമാർ നിർബന്ധിതരായതിന് ദിവസങ്ങൾക്ക് ശേഷമാണ് ബ്രോക്ക്മാന്റെ അറസ്റ്റ്. ചിക്കാഗോയിലെ ലിങ്കൺ സ്ക്വയറിൽ വച്ചായിരുന്നു സംഭവം.

കേസിൽ കുറ്റപത്രം നൽകാൻ ഗ്രാൻഡ് ജൂറി അംഗങ്ങൾ വിസമ്മതിച്ചതിനെ തുടർന്നാണ് ഈ നീക്കം.

ഫെഡറൽ ഉദ്യോഗസ്ഥർക്കു നേരെ വസ്തുക്കൾ എറിയുകയായിരുന്നുവെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് ആരോപിച്ചു. പിന്നീട് ഡെബിയെ വിട്ടയച്ചു. സംഭവത്തെതിരെ നാട്ടുകാരും മാധ്യമ സംഘടനകളും കടുത്ത പ്രതിഷേധം അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments