അമേരിക്ക ആക്രമണം നിര്‍ത്താതെ ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാന്‍ . ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നുനല്‍കിയിട്ടുണ്ടെന്നും എന്നാല്‍ തങ്ങളെ ആക്രമിക്കുന്ന അമേരിക്കയ്ക്കും ഇസ്രയേലിനും അവിടെ പ്രവേശനമുണ്ടാകില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
കടലിടുക്കിലൂടെയുള്ള ഗതാഗതം കുറഞ്ഞത് ഇറാന്റെ നടപടി മൂലമല്ലെന്നും, മറിച്ച് അമേരിക്കന്‍-ഇസ്രയേല്‍ ആക്രമണങ്ങള്‍ സൃഷ്ടിച്ച സുരക്ഷാ ഭീതി മൂലമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ കപ്പലുകള്‍ മാറിനില്‍ക്കുകയാണെന്നും ഹോര്‍മുസ് കടലിടുക്ക് സംരക്ഷിക്കാന്‍ സഖ്യകക്ഷികള്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്നുമാണ് ട്രംപിന്റെ പ്രതികരണം.



