ഡമസ്കസ്: സിറിയൻ നഗരമായ ഹിംസിലെ മസ്ജിദിൽ സ്ഫോടനത്തിൽ ചുരുങ്ങിയത് എട്ടുമരണം. 18ലേറെ പേർക്ക് പരിക്കേറ്റു. ശിയാക്കളിലെ അലവി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഇമാം അലി ബിൻ അബീത്വാലിബ് മസ്ജിദിലാണ് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെ വൻ സ്ഫോടനമുണ്ടായത്.
പ്രധാന നമസ്കാര ഹാളിന്റെ മൂലയിലായിരുന്നു സംഭവം. മസ്ജിദിന് കേടുപറ്റിയിട്ടുണ്ട്. നേരത്തെ സ്ഥാപിച്ച ബോംബ് പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. രാഷ്ട്രീയ സംഘർഷങ്ങൾ ഇനിയുമവസാനിക്കാത്ത രാജ്യത്ത് മതവിഭാഗീയത കൂടി തലപൊക്കുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കും.
രാജ്യത്ത് വിഭാഗീയത നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ‘സറായ അൻസാറുസ്സുന്ന’ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.



