ഷിംല: കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. ആരോഗ്യനില മോശമായതിനെ തുടർന്ന് അടിയന്തിരമായി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
എന്നാൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് പരിശോധനക്കായി കൊണ്ടുവന്നതാണെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനായ നരേഷ് ചൗഹാന്‍ അറിയിച്ചു. ഡോക്ടർമാരുടെ പരിശോധനക്കുശേഷം അവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.



