Sunday, March 30, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹമാസിനെതിരെ ​ഗാസയിൽ ജനങ്ങളുടെ പ്രതിഷേധം

ഹമാസിനെതിരെ ​ഗാസയിൽ ജനങ്ങളുടെ പ്രതിഷേധം

ഗാസ: ഹമാസിനെതിരെ ​ഗാസയിൽ ജനങ്ങളുടെ പ്രതിഷേധം. ഹമാസ് യുദ്ധം നിർത്തണമെന്നും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മുദ്രാവാക്യം മുഴക്കിയാണ് ആളുകൾ തെരുവിലിറങ്ങിയത്. ‘ഹമാസ് പുറത്തു പോകുക, ഹമാസ് ഭീകരർ’ എന്ന മുദ്രാവാക്യങ്ങളെഴുതിയ ബാനറുകളും ഉയർത്തി. പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. പ്രതിഷേധക്കാരെ മുഖംമൂടി ധരിച്ച ആയുധധാരികകൾ ബലമായി പിരിച്ചുവിടുകയും ആക്രമിക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കുചേരാനുള്ള അഭ്യർത്ഥനകൾ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ടെലിഗ്രാമിൽ പ്രചരിച്ചതിനെ തുടർന്നാണ് ആളുകൾ ഒത്തുകൂടിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com