ഗാസസിറ്റി : ഗാസയുദ്ധത്തില്‍ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീനികള്‍. വടക്കന്‍ ഗാസയുടെ ബെയ്ത്ത് ലഹിയ മേഖലയില്‍ നൂറുകണക്കിനു പലസ്തീനികളാണ് ഹമാസിനെതിരെ പ്രതിഷേധിച്ചത്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെയാണ് ‘ഹമാസ് ഔട്ട്’ മുദ്രാവാക്യവുമായി പലസ്തീനികളുടെ പ്രതിഷേധം. ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിന്‍വാങ്ങണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഹമാസ് അനുകൂലികള്‍ ഭീകരരാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും പലസ്തീനികള്‍ ആവശ്യമുന്നയിച്ചു.
എന്നാല്‍, പ്രതിഷേധക്കാരെ തുരത്തിയോടിക്കാന്‍ മുഖംമൂടി ധരിച്ച ആയുധധാരികള്‍ എത്തിയതായും ഭീഷണി ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്.