Thursday, March 19, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഹു​ർ​മു​സി​ൽ പു​തി​യ യു​ദ്ധ​മു​ഖം തുറന്ന് അമേരിക്ക; ബ​ങ്ക​ർ ബ​സ്റ്റ​ർ പ്ര​യോ​ഗി​ച്ച് ആക്രമണം ശക്തമാക്കി

ഹു​ർ​മു​സി​ൽ പു​തി​യ യു​ദ്ധ​മു​ഖം തുറന്ന് അമേരിക്ക; ബ​ങ്ക​ർ ബ​സ്റ്റ​ർ പ്ര​യോ​ഗി​ച്ച് ആക്രമണം ശക്തമാക്കി

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം 20ാം ദി​വ​സ​ത്തേ​ക്ക് ക​ട​ന്ന​പ്പോ​ൾ ഹു​ർ​മു​സ് പു​തി​യൊ​രു യു​ദ്ധ​മു​ഖ​മാ​യി മാ​റി​യി​രി​ക്കു​ന്നു. സം​ഘ​ർ​ഷ​ത്തി​ന്റെ ആ​ദ്യ നാ​ളു​ക​ളി​ൽ​ത​ന്നെ ഹു​ർ​മു​സ് ഇ​ട​നാ​ഴി​യി​ൽ പി​ടി​മു​റു​ക്കി ഇ​റാ​ൻ സ​മ്മ​ർ​ദം സൃ​ഷ്ടി​ക്കു​ക​യും സ​ഖ്യ​സേ​ന​യു​ടെ ഭാ​ഗ​മാ​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ക​പ്പ​ലു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും തു​റ​ന്ന​പോ​രി​ലേ​ക്ക് മാ​റി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഏ​താ​നും ദി​വ​സ​മാ​യി അ​ത​ല്ല സ്ഥി​തി.

ഹു​ർ​മു​സ് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​ദ്യം ഇ​റാ​ന്റെ 16 ക​പ്പ​ലു​ക​ൾ മു​ക്കി​യ യു.​എ​സ് നാ​വി​ക​സേ​ന, മേ​ഖ​ല​യി​ൽ ക​പ്പ​ലു​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ അ​വി​ടേ​ക്ക് പ​ട​ക്ക​പ്പ​ലു​ക​ൾ അ​യ​ച്ചു. എ​ന്നാ​ൽ, പ്ര​ത്യാ​ക്ര​മ​ണ​ത്താ​ൽ ഇ​റാ​ൻ പ്ര​തി​രോ​ധം തീ​ർ​ത്ത​തോ​ടെ പു​തി​യ സൈ​നി​ക നീ​ക്ക​മാ​ണ് ബു​ധ​നാ​ഴ്ച യു.​എ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​തി​ശ​ക്ത​മാ​യ ബ​ങ്ക​ർ ബ​സ്റ്റ​റു​ക​ൾ പ്ര​യോ​ഗി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​​പ്പെ​ടു​ന്ന​ത്.

2,268 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള​തും ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് തു​ള​ച്ചു​ക​യ​റാ​ൻ ശേ​ഷി​യു​ള്ള​തു​മാ​യ ബ​ങ്ക​ർ ബ​സ്റ്റ​റു​ക​ളാ​ണ് ഹു​ർ​മു​സി​ന്റെ തീ​ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി യു.​എ​സ് തൊ​ടു​ത്ത​ത്. മേ​ഖ​ല​യി​ൽ ഇ​റാ​ൻ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ക്രൂ​യി​സ് മി​സൈ​ലു​ക​ളും സൈ​നി​ക നി​ല​യ​ങ്ങ​ളും ത​ക​ർ​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ന്റെ ല​ക്ഷ്യം. ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങി ഭൂ​ഗ​ർ​ഭ കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്കാ​നാ​ണ് ബ​ങ്ക​ർ ബ​സ്റ്റ​ർ ബോം​ബു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് യു.​എ​സ് ഇ​റാ​നി​ൽ ബ​ങ്ക​ർ ബ​സ്റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ‘ജൂ​ൺ യു​ദ്ധ’​ത്തി​ലും യു.​എ​സ് ബ​ങ്ക​ർ ബ​സ്റ്റ​ർ പ്ര​യോ​ഗി​ച്ചി​രു​ന്നു. അ​ന്ന് ഇ​സ്ഫ​ഹാ​നി​ലെ ആ​ണ​വ കേ​ന്ദ്ര​മാ​യി​രു​ന്നു ല​ക്ഷ്യം. ജി.​ബി.​യു -72 എ​ന്ന ബ​ങ്ക​ർ ബ​സ്റ്റ​റാ​ണ് യു.​എ​സ് ബു​ധ​നാ​ഴ്ച പ്ര​യോ​ഗി​ച്ച​ത്. വ​ലി​യ പ്ര​ഹ​ര​ശേ​ഷി​യു​ള്ള​താ​ണി​ത്. നേ​ര​ത്തെ, ഹു​ർ​മു​സ് പി​ടി​ച്ചെ​ടു​ക്കാ​ൻ ട്രം​പ് നാ​റ്റോ​യു​ടെ സ​ഹാ​യം തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ, അ​ത് ആ​ഗോ​ള എ​ണ്ണ വി​പ​ണി​യെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​മെ​ന്ന കാ​ര​ണ​ത്താ​ൽ നാ​റ്റോ അം​ഗ രാ​ജ്യ​ങ്ങ​ൾ ട്രം​പി​നോ​ട് മു​ഖം തി​രി​ച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments