Saturday, February 21, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഹോളിഡേ പാർക്കിൽ കൗമാരക്കാരായ ദമ്പതികൾ മരിച്ച നിലയിൽ; രണ്ട് പേർ അറസ്റ്റിൽ

ഹോളിഡേ പാർക്കിൽ കൗമാരക്കാരായ ദമ്പതികൾ മരിച്ച നിലയിൽ; രണ്ട് പേർ അറസ്റ്റിൽ

യോർക്ക്ഷെയർ: കിഴക്കൻ യോർക്ക്ഷെയറിലെ ഹോളിഡേ പാർക്കിൽ കൗമാരക്കാരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് സംശയിക്കുന്നു.

ബ്രിഡ്ലിങ്ടണിലെ ലിറ്റിൽ ഈഡൻ ഹോളിഡേ പാർക്കിലെ വാടക കെട്ടിടത്തിലാണ് ചെറിഷ് ബീൻ (15), ഏഥാൻ സ്ലേറ്റർ (17) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഗുരുതരമായ അനാസ്ഥയുടെ പേരിൽ 33 വയസ്സുകാരനെയും 42 വയസ്സുകാരനെയും പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മക്കൾ മരിച്ചതിൽ ഇരുവരുടെയും മാതാപിതാക്കൾ ദുഃഖം രേഖപ്പെടുത്തി.

മരണകാരണം കണ്ടെത്തുന്നതിനായി ഡിറ്റക്ടീവുകളുടെയും സ്പെഷലിസ്റ്റ് ഓഫിസർമാരുടെയും സംഘം വിശദമായ പരിസോധന നടത്തുമെന്നും കാർബൺ മോണോക്സൈഡ് വിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നതായും ഹംബർസൈഡ് പൊലീസ് ചീഫ് സൂപ്രണ്ട് മാറ്റ് പീച്ച് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments