Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു

ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു

ബാറ്റ്മാൻ ഫോറെവർ, ടോപ് ഗൺ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു. ചൊവ്വാഴ്ച ലോസ് ഏഞ്ചൽസില്‍ വച്ചാണ് നടന്‍ അന്തരിച്ചത്. 65 വയസായിരുന്നു. ന്യുമോണിയയാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് മകൾ മെഴ്‌സിഡസ് കിൽമർ മാധ്യമങ്ങളോട് അറിയിച്ചു. 2014-ൽ നടന് തൊണ്ടയിൽ കാൻസർ ബാധിച്ചതായി കണ്ടെത്തിയെങ്കിലും അത് സുഖം പ്രാപിച്ചിരുന്നു.

1984-ൽ ‘ടോപ്പ് സീക്രട്ട്’ എന്ന ചിത്രത്തിലൂടെയാണ് വാൽ കിൽമർ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ടോപ്പ് ഗൺ’, ‘റിയൽ ജീനിയസ്’, ‘വില്ലോ’, ‘ഹീറ്റ്’, ‘ദി സെയിന്റ്’ എന്നീ ഹിറ്റ് സിനിമകളിൽ അദ്ദേഹം വേഷമിട്ടു. 1991-ൽ ഒലിവർ സ്റ്റോണിന്റെ ‘ദി ഡോർസ്’ എന്ന സിനിമയില്‍ ഗായകനായ മോറിസണെ അവതരിപ്പിച്ചതാണ് വാൽ കിൽമറിൻ്റെ കരിയറിലെ തന്നെ മികച്ച വേഷമായി കരുതപ്പെടുന്നത്. ഒരു വർഷത്തോളം ഇതിഹാസ ഗായകനെ അനുകരിച്ച ശേഷമാണ് വാൽ കിൽമർ ഈ വേഷം ചെയ്തത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments