യുഎഇയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ കരുത്തിൻ്റെ ശബ്ദമാണ് 10എക്സ് പ്രേപ്പർട്ടീസ്. കാലോചിതമായ പരിഷ്ക്കാരങ്ങളോടെ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് 10 എക്സ് അതിൻ്റെ വിജയയാത്ര തുടരുകയാണ്.10എക്സ് പ്രേപ്പർട്ടീസ് സി.ഇ.ഒ സുകേഷ് ഗോവിന്ദൻ്റെ നേതൃത്വത്തിൽ വലിയ മുന്നേറ്റമാണ് നാളിതുവരെ കുറിച്ചിരിക്കുന്നത്. യു.എ.ഇയിൽ വിവിധ രംഗങ്ങളിലെ ബിസിനസ് പ്രവർത്തനങ്ങളിലൂടെയും വിശ്രമമില്ലാത്ത പോരാട്ടങ്ങളിലൂടെയുമാണ് ഉപഭോക്താക്കൾക്കിടയിൽ അദ്ദേഹം ശ്രദ്ധേയനായി മാറിയത്.
നാലരപ്പതിറ്റാണ്ട് കാലത്തെ അനുഭവങ്ങളാണ് ഇദ്ദേഹത്തിൻ്റെ കരുത്ത്. 28വർഷം ഇത്തിസലാത്തിൽ ജോലി ചെയ്ത പിതാവിനൊപ്പമുള്ള ജീവിതമാണ് യു.എ.ഇയിലെ മുന്നേറ്റത്തിന് ഊർജമായത്. 1981മുതൽ യു.എ.ഇയിൽ ജീവിക്കുന്ന സുകേഷ് അബൂദബിയിലാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. പിന്നീട് നാട്ടിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കി. കമ്പ്യൂട്ടർ സയൻസിലായിരുന്നു ബിരുദം നേടിയത്. പഠന ശേഷം ബംഗളൂരിലാണ് ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത്. ലോകകോത്തര സാങ്കേതികവിദ്യ കമ്പനിയായ ഐ.ബി.എമ്മിലാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് 2009മുതൽ യു.എ.ഇയിലെ ബിസിനസ് രംഗത്ത് ചുവടുറപ്പിച്ചു.
ലോകകോത്തര സാങ്കേതികവിദ്യ കമ്പനിയായ ഐ.ബി.എമ്മിലാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് 2009മുതൽ യു.എ.ഇയിലെ ബിസിനസ് രംഗത്ത് ചുവടുറപ്പിച്ചു.യു.എ.ഇയിലെ ഏത് എമിറേറ്റ്സും ഇദ്ദേഹത്തിന് സുപരിചിതമാണ്. അതോടൊപ്പം അറബി ഭാഷ പഠിച്ചെടുത്തതോടെ ആശയവിനിമയവും സാധ്യതമായി.സോഫ്റ്റ്വെയർ രംഗത്ത് പ്രവർത്തനമാരംഭിച്ച കാലം മുതൽ ഉപയോഗിക്കുന്നത് ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയർ സംവിധാനമായ എസ്.എ.പിയാണ്. യു.എ.ഇയിലെ വലിയ പല കമ്പനികളും സ്ഥാപനങ്ങളും ഉപയോഗിക്കുന്നത് ഇവരുടെ സോഫ്റ്റ്വെയറാണ്. ദീവ, അഡ്നോക്, ലുലു ഗ്രൂപ്പ്, നെസ്റ്റോ എന്നിവയെല്ലാം ഉപയോഗിക്കുന്നത് ഇതാണ്. സോഫ്റ്റ്വെയർ രംഗത്തെ ഇടപെടലുകൾ വ്യത്യസ്ത മേഖലകളിലുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതിന് സുകേഷിനെ സഹായിച്ചു.
10എക്സ് സോഫ്റ്റ്വെയർ ഫൗണ്ടേഷൻ എന്ന കമ്പനിയിലൂടെയാണ് ബിസിനസിലേക്ക് പ്രവേശിക്കുന്നത്. 10എക്സ് പ്രോപ്പർട്ടീസ്, 10എക്സ് സ്പോർട്സ് ആൻഡ് എന്റർടൈൻമെന്റ്-വീഡിയോ പ്രൊഡക്ഷൻ എന്നിങ്ങനെ പിന്നീട് വികസിക്കുകയായിരുന്നു. വൈറ്റ് എലഫന്റ് എന്ന ഗ്രൂപ്പിന് കീഴിൽ മൂന്നു വിഭാഗങ്ങളിലാണ് കമ്പനി മുന്നേറുന്നത്. ഉപഭോക്താവിന് 10ഇരട്ടി വളരാൻ സാഹചര്യമൊരുക്കുക എന്ന കാഴ്ചപ്പാടിലാണ് 10എക്സ് എന്ന നാമകരണത്തിന് കാരണമായത്.2013ലാണ് ആദ്യമായി ഒരു റിയൽ എസ്റ്റേറ്റ് കരാർ ചെയ്യുന്നത്. അന്ന് കമ്പനിക്ക് തുടക്കമിട്ടിരുന്നില്ല. പിന്നീട് വന്ന കോവിഡ് പ്രതിസന്ധികളെയും മറികടന്നാണ് കമ്പനിയുടെ കടന്നുവരവും വളർച്ചയും.
ഇന്ന് ഏത് എമിറേറ്റിലെയും ഏത് നിർമാതാക്കളുടെയും പദ്ധതികൾ ഉപഭോക്താവിന് നൽകാൻ 10എക്സിന് സാധിക്കും. റിയൽ എസ്റ്റേറ്റിൽ അത്രമേൽ ചരിത്രം ഈ പ്രസ്ഥാനം കുറിച്ചു കഴിഞ്ഞു. യു.എസ് ഫ്ലോറിഡ, ഇന്ത്യയിൽ ഹൈദരാബാദ് എന്നിവിടങ്ങളിലും 10എക്സ് പ്രവർത്തിക്കുന്നുണ്ട്. ആഗോള തലത്തിൽ തന്നെ 139 ജീവനക്കാരുള്ള കമ്പനിയാണിത്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ വലിയ ഈവൻറുകൾ സംഘടിപ്പിക്കുന്നുമുണ്ട്.