കുട്ടികൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ചിലവഴിക്കുന്നത്തിനുള്ള കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഹൈദരാബാദിലെ ആംബർപേട്ട് പ്രദേശത്തെ താമസക്കാരനായ 16 വയസുകാരൻ ഗെയിം കളിക്കാൻ വേണ്ടി അമ്മയുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കി. ഇതോടെ യുവതിക്ക് നഷ്ടപെട്ടത് ഏകദേശം 36 ലക്ഷം രൂപയാണ്.
ക്രൈം വിഭാഗം നൽകിയ വിവരങ്ങൾ അനുസരിച്ച്, കുട്ടി ആദ്യം തന്റെ മുത്തച്ഛന്റെ മൊബൈൽ ഫോണിൽ ഫ്രീ ഫയർ ഗെയിമിംഗ് ആപ്പ് ഡൗൺലോഡ് ചെയ്തു.ഇത് സൗജന്യമായി കളിക്കാവുന്ന ഗെയിമാണ്. എന്നാൽ ഗെയിമിൽ അഡിക്ടായപ്പോൾ കുട്ടി ഇതിനായി തുക ചെലവഴിക്കാൻ തുടങ്ങി. ആദ്യം അമ്മയുടെ അക്കൗണ്ടിൽ നിന്ന് 1500 രൂപയും പിന്നീട് 10,000 രൂപയും ഗെയിം കളിക്കാനായി ചെലവഴിച്ചു.കാലക്രമേണ, അവൻ ഗെയിമിന് അടിമയായി. പണം നൽകി ഗെയിംപ്ലേയെ മികച്ചതാക്കി. ഈ ഗെയിമിനോടുള്ള അഡിക്ഷൻ കുടുംബാംഗങ്ങളറിയാതെ വലിയൊരു തുക ചെലവഴിക്കാൻ കുട്ടിയെ പ്രേരിപ്പിച്ചുവെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഫ്രീ ഫയർ ഗെയിമിൽ 1.45 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ പണമിടപാട് നടത്തി.
കുറച്ച് പണം പിൻവലിക്കാൻ കുട്ടിയുടെ അമ്മ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സന്ദർശിച്ചപ്പോഴാണ് ബാങ്ക് അക്കൗണ്ടിൽ പണമൊന്നും ഇല്ലാത്തത് അറിഞ്ഞത്. ഇവരുടെ അക്കൗണ്ടിൽ നിന്ന് 27 ലക്ഷം രൂപ ചെലവായെന്നും ഇത് മാത്രമല്ല ബാങ്ക് അക്കൗണ്ടെന്നും ബാങ്ക് അധികൃതർ പറഞ്ഞു. തന്റെ എച്ച്‌ഡിഎഫ്‌സി ബാങ്കിലും മകൻ പണം ചെലവഴിച്ചതായി അവർ മനസ്സിലാക്കി. ഈ ബാങ്ക് അക്കൗണ്ടിൽ നിന്ന് കുട്ടി ഒമ്പത് ലക്ഷം രൂപ എടുത്തിരുന്നു. അങ്ങനെ ആകെ നഷ്ടപ്പെട്ടത് 36 ലക്ഷം രൂപയാണ്.തുടർന്ന് യുവതി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 11-ാം ക്ലാസ് വിദ്യാർത്ഥിയും മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മകനുമാണ് കുട്ടി. തന്റെ പരേതനായ ഭർത്താവ് കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ് ഒരു ഗെയിം കാരണം തനിക്ക് നഷ്ടപ്പെട്ടതെന്നും ഉദ്യോഗസ്ഥന്റെ മരണത്തെത്തുടർന്ന് തനിക്ക് ലഭിച്ച സാമ്പത്തിക നേട്ടത്തിന്റെ ഭാഗമാണ് ഈ പണമെന്നും യുവതി പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു.