Friday, February 27, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news2025ൽ ആഗോളതലത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരിൽ മൂന്നിൽ രണ്ടും ഇസ്രായേൽ ആക്രമണത്തിലെന്ന് റിപ്പോർട്ട്

2025ൽ ആഗോളതലത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരിൽ മൂന്നിൽ രണ്ടും ഇസ്രായേൽ ആക്രമണത്തിലെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: 2025ൽ ആഗോളതലത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ മൂന്നിൽ രണ്ടും ഇസ്രായേൽ ആക്രമണത്തിലെന്ന് റിപ്പോർട്ട്. കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്(സി.പി.ജെ) പുറത്തിറക്കിയ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം 129 മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. 1992 മുതൽ ഇന്ന് വരെയുള്ളതിൽ മാധ്യമപ്രവർത്തനം ഏറ്റവും അപകടാവസ്ഥയിലൂടെ കടന്നുപോയ വർഷമായിരുന്നു 2025 എന്ന് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന പറഞ്ഞു.

ഗസ്സയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട ഫലസ്തീനിൽ നിന്നുള്ള മാധ്യമ പ്രവർത്തകരാണ് അധികവും. തുടർച്ചയായ രണ്ടാം വർഷവും ആഗോള തലത്തിലുള്ള മാധ്യമ പ്രവർത്തകരുടെ മരണത്തിന്‍റെ പ്രധാനകാരണം ഇസ്രായേൽ സൈനിക നടപടിയാണെന്ന് സംഘടന പറഞ്ഞു. എന്നാൽ, ഇസ്രായേൽ അധികൃതർ റിപ്പോർട്ടിനെ തള്ളി. മാധ്യമപ്രവർത്തകരെ തങ്ങൾ മനപൂർവം ലക്ഷ്യം വെച്ചിട്ടില്ലെന്ന് അവർ പറഞ്ഞു.

മാധ്യമപ്രവർത്തകരുടെ മേലുള്ള ആക്രമണങ്ങളിൽ ഡ്രോണുകൾ ഉപയോഗിക്കുന്നത് വർധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡ്രോൺ ആക്രമണം റിപ്പോർട്ടിങ് തടസ്സപ്പെടുത്തുന്നുവെന്നും സംഘടന ആരോപിച്ചു.

അർഹമായ ശിക്ഷ നൽകാത്തത് മാധ്യമപ്രവർത്തകർക്ക് മേലുള്ള ആക്രണമണങ്ങൾ വർധിക്കുന്നതിന് കാരണമായെന്ന് റിപ്പോർട്ട് പറയുന്നു. മാധ്യമ സ്വാതന്ത്യത്തിനു നേരെയുള്ള ഭീഷണി വർധിക്കുന്നതാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് സി.പി.ജെ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments