Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news50 യാത്രക്കാരുമായി റഷ്യൻ വിമാനം തകർന്നു വീണു

50 യാത്രക്കാരുമായി റഷ്യൻ വിമാനം തകർന്നു വീണു

മോസ്കോ: 50 പേരുമായ പോയ റഷ്യൻ വിമാനം തകർന്നു വീണു. വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നുവെന്നാണ് എയർ ട്രാഫിക് കൺട്രോൾ അറിയിച്ചത്. 43 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സൈബീരിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അങ്കാറ എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്.

വിമാനത്തിന്റെ ചില അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. വാർത്താഏജൻസിയായ ഇന്റർഫാക്സാണ് ഇക്കാര്യം പുറത്തുവിട്ടത്. ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ നഗരത്തിലെ വിമാനത്താവളത്തിൽ ഇറങ്ങാനിരിക്കെയാണ് വിമാനം പൊടുന്നനെ റഡാറിൽ നിന്നും അപ്രത്യക്ഷമായത്.

വിമാനം തിരയുന്നതിനായി അടിയന്തരമായി സേനകളെ വിന്യസിച്ചിട്ടുണ്ടെന്ന് മേഖല ഗവർണർ വാസ്‍ലി ഓർലോവ് പറഞ്ഞു. 40 ആളുകൾ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments