Monday, March 31, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews54 ഇന്ത്യക്കാരെ വിദേശ കോടതികൾ വധശിക്ഷക്ക് വിധിച്ചതായി കേന്ദ്ര സർക്കാർ

54 ഇന്ത്യക്കാരെ വിദേശ കോടതികൾ വധശിക്ഷക്ക് വിധിച്ചതായി കേന്ദ്ര സർക്കാർ

ദില്ലി: 54 ഇന്ത്യക്കാരെ വിദേശ കോടതികൾ വധശിക്ഷക്ക് വിധിച്ചതായി കേന്ദ്ര സർക്കാർ. യുഎഇയിൽ 29 ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. കുവൈറ്റിൽ മൂന്ന് ഇന്ത്യക്കാർ, ഖത്തറിൽ ഒരാൾ, സൗദി അറേബ്യയിൽ 12 ഇന്ത്യക്കാരെയും വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഇന്ത്യക്കാർക്ക് ശിക്ഷ ഒഴിവാക്കാൻ എംബസികൾ അടക്കം എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇവർക്ക് വേണ്ട നിയമസഹായവും നൽകി വരുന്നുണ്ട്. രാജ്യസഭാ എംപി ഹാരിസ് ബീരാനാണ് കേന്ദ്രം മറുപടി നൽകിയത്.

അതേസമയം, യുഎഇയിൽ വധശിക്ഷ നടപ്പാക്കപ്പെട്ട രണ്ട് മലയാളികളുടെ കാര്യത്തിൽ കൂടുതൽ വിവരം ലഭിക്കുന്നത് കാത്ത് നിൽക്കുകയാണ് പ്രവാസി സംഘടനകൾ. വധശിക്ഷ നടപ്പാക്കപ്പെട്ട തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷിന്റെയും പിവി മുരളീധരന്റെയും അന്ത്യകർമ്മങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കുടുംബങ്ങൾക്കൊപ്പം ഇക്കാര്യത്തിൽ അംഗീകൃത അസോസിയേഷനുകൾക്കും സാമൂഹ്യപ്രവർത്തകർക്കും കൂടി വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. യുഎഇയിലെ ഇന്ത്യൻ എംബസിയും ഇതുവരെ അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com