Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇ ഡ‍ിയുടെ റെയ്ഡിന് പിന്നാലെ എസി മൊയ്തീൻ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

ഇ ഡ‍ിയുടെ റെയ്ഡിന് പിന്നാലെ എസി മൊയ്തീൻ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡ‍ിയുടെ റെയ്ഡിന് പിന്നാലെ എസി മൊയ്തീൻ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. എ സി മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയ ആളുകളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 22 മണിക്കൂറാണ് ഇ ഡി എസി മൊയ്തീൻ എംഎൽഎയുടെ വീട് റെയ്ഡ് നടത്തിയത്. ഇന്ന് കോലഴി സ്വദേശി സതീഷിനോട് കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എ സി മൊയ്തീനുമായി അടുപ്പമുള്ള മൂന്ന് ആളുകളോടാണ് ഇന്ന് കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം റെയ്ഡ് ഇ ഡി റെയ്ഡ് നടത്തിയ ആളുകളുമായി എസി മൊയ്തീൻ എംഎൽഎ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം.

മുൻ സഹ​കരണ വകുപ്പ് മന്ത്രിയും നിലവിൽ കുന്നംകുളം നിയോജക മണ്ഡലത്തിലെ എംഎൽഎയുമാണ് എ സി മൊയ്തീൻ. ബാങ്ക് തട്ടിപ്പിൽ മൊയ്തീന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇ ഡിയുടെ റെയ്ഡ്. 300 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ക്രമ വിരുദ്ധമായി വായ്പ നൽകിയെന്നും ക്രമ വിരുദ്ധമായി ഇടപെടൽ നടത്തിയെന്നുമാണ് കണ്ടെത്തൽ. എ സി മൊയ്തീൻ അടക്കമുള്ളവർ ഇ ഡിയുടെ നിരീക്ഷണത്തിലായിരുന്നു. ചൊവ്വ രാവിലെ 7.30 നാണ് റെയ്ഡ് തുടങ്ങിയത്. എ സി മൊയ്തീന്റെ കുന്നംകുളത്തെ ഓഫീസിലും സമാന്തരമായി റെയ്ഡ് നടന്നിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com