കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എ.കെ.ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിലവിൽ മന്ത്രി കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിലാണ്. ആരോഗ്യസ്ഥിതി സംബന്ധിച്ച് മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.