ദുബായ് : സിനിമാപ്രേമികൾ കാത്തിരിക്കുന്ന ബ്ലെസ്സി – ബെന്യാമിൻ –പൃഥ്വിരാജ് – എ.ആര്‍. റഹ്മാൻ കൂട്ടുകെട്ടിൽ പിറവിയെടുത്ത ‘ആടുജീവിതം’ ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രം പ്രദർശിപ്പിക്കും. ഈ മാസം 28ന് ലോകത്തെങ്ങും റിലീസാകുന്ന ചിത്രം പ്രദർശിപ്പിക്കുന്ന സ്ക്രീനുകളും സമയവും ഇതിനകം യുഎഇ തിയറ്ററുകൾ ചാർട്ട് ചെയ്തുകഴിഞ്ഞു. ചിത്രത്തിന്‍റെ മൊഴിമാറ്റം വിവിധ ഇന്ത്യൻ ഭാഷകളിലുണ്ടെങ്കിലും നിലവില്‍ മലയാളം മാത്രമേ യുഎഇയിലെത്തുന്നുള്ളൂ. നൂൺഷോയോടു കൂടിയാണ് എല്ലായിടത്തും പ്രദർശനം ആരംഭിക്കുക.
‘ആടുജീവിതം’ ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രം
RELATED ARTICLES