അബൂദബി: നടപ്പു അധ്യയനവർഷത്തിൽ ട്യൂഷൻ ഫീസിൽ വർധനവിന് തീരുമാനം. അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പാണ് വർധന വരുത്താൻ അനുമതി നൽകിയത്. മൂന്ന് വർഷത്തിന് ശേഷമാണ് അബുദബീ സ്ക്കൂളുകളിൽ ഫീസ് വർധിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് മൂന്നു വര്‍ഷത്തേക്ക് മരവിപ്പിച്ചിരുന്ന ഫീസ് വര്‍ധനവിനാണ് അഡെക് അധികൃതർ അനുമതി നല്‍കിയത്. എമിറേറ്റിലെ വിദ്യാഭ്യാസ ചെലവ് സൂചിക അടിസ്ഥാനമാക്കി പരമാവധി 3.94 ശതമാനം ഫീസ് വര്ധനവ്ആകാം.. ഔട്ട്സ്റ്റാന്‍ഡിങ് യോഗ്യതയുള്ള സ്‌കൂളുകള്‍ക്കാണ് ഫീസ് വര്‍ധന ബാധകമാവുക.
വെരി ഗുഡ് യോഗ്യത നേടിയ സ്‌കൂളിന് 3.38 ശതമാനം ഫീസ് വര്‍ധിപ്പിക്കാം. ഗുഡ് ലഭിച്ച സ്‌കൂളുകൾ 2.81 ശതമാനം വർധനക്കാണ് അനുമതി. അക്സപ്റ്റബിള്‍, വീക്ക്, വെരി വീക്ക് തുടങ്ങിയ നിലവാരത്തിലുള്ള സ്‌കൂളുകള്‍ക്ക് ട്യൂഷന്‍ ഫീസിന്റെ 2.25 ശതമാനം മാത്രമേ വര്‍ധിപ്പിക്കാന്‍ കഴിയൂ.
ഔദ്യോഗിക പരിശോധനകൾക്ക്ശേഷം 11 സ്‌കൂളുകള്‍ക്കാണ് ഔട്ട്സ്റ്റാന്റിങ് റാങ്ക് ലഭിച്ചത്. 37 സ്‌കൂളുകള്‍ക്ക് വെരി ഗുഡും 85 സ്‌കൂളുകള്‍ക്ക് ഗുഡും 63 സ്‌കൂളുകള്‍ക്ക് അക്സപ്റ്റബിളും ഒരു സ്‌കൂളിന് വീക് റാങ്കും ലഭിച്ചു. കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള സ്‌കൂളുകള്‍ക്കാണ് ഫീസ് വര്‍ധിപ്പിക്കാന്‍ സാധിക്കുക.