Tuesday, January 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ

അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ

അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ പുരോ​ഗമിക്കുന്നു. വിവിധ രാജ്യങ്ങളിലെ 970 അന്താരാഷ്ട്ര പ്രസാധകരും 330 പ്രാദേശിക പ്രസാധകരുമാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. യുഎഇ പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാ​ന്റെ രക്ഷാകർതൃത്വത്തിലാണ് പുസ്തകോത്സവത്തിന്റെ 32ാമത് എഡിഷൻ സംഘടിപ്പിച്ചത്. മേള ഈ മാസം 28 ന് സമാപിക്കും.

അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായ അറബിക് ലാംഗ്വേജ് സെന്ററ്‍ സംഘടിപ്പിക്കുന്ന മേളയിൽ വിവിധ ഭാഷകളിലുള്ള അഞ്ചുലക്ഷത്തിലേറെ പുസ്തകങ്ങളാണ് വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. മൊ​ഴി​മാ​റ്റം ന​ട​ത്തി​യ അ​ച്ച​ടി പു​സ്ത​ക​ങ്ങ​ൾ​ക്കൊ​പ്പം ഇ- ​ബു​ക്ക്, ഓ​ഡി​യോ ബു​ക്ക് വി​ഭാ​ഗ​ങ്ങ​ളുടെ സാനിധ്യം ഇ​ക്കു​റി​യു​ണ്ട്.

വിവിധ രാജ്യങ്ങളിലെ 970 അന്താരാഷ്ട്രപ്രസാധകരും 330 പ്രാദേശിക പ്രസാധകരുമാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. പങ്കെടുക്കുന്ന പ്രദർശകരിൽ നിന്ന് ഇത്തവണയും വാടക ഫീസ് ഈടാക്കില്ലെന്ന് അധികൃതർ പ്രഖ്യാപിച്ചു. പ്രസാദകർക്ക് പിന്തുണ നൽകുകയും കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com