Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജോലിക്ക് അഭിമുഖം നടത്താൻ റോബോട്ട്: എഐയുടെ പുതിയ സാധ്യതകൾ തേടി ദുബായ്

ജോലിക്ക് അഭിമുഖം നടത്താൻ റോബോട്ട്: എഐയുടെ പുതിയ സാധ്യതകൾ തേടി ദുബായ്

ജോലിക്കായി ആളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിമുഖം വെർച്വൽ ആയി നടത്തുന്നത് പതിവുള്ള കാര്യമാണ്. എന്നാൽ അത് എഐ നടത്തിയാൽ എങ്ങനെ ഇരിക്കും? അതിന്റെ സാധ്യതകൾ തേടിയിരിക്കുകയാണ് ഇപ്പോൾ ദുബായ്. എഐ റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോം എന്ന പേരിൽ ആണ് ദുബായ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന നഗരമാണ് ദുബായ്. പുതിയ കണ്ടുപിടുത്തങ്ങൾ നടത്താനും അതിന് വേണ്ടി പ്രവർത്തിക്കാനും എപ്പോഴും ദുബായ് ശ്രമിക്കാറുണ്ട്. ഈ വർഷം ഡിസംബറിൽ ആരംഭിക്കാനിരിക്കുന്ന പല അഭിമുഖങ്ങളും നടത്താൻ എഐയെ ചുമതലപ്പെടാത്താൻ ആണ് തീരുമാനം. അതിന് വേണ്ടിയുള്ള പരീക്ഷണങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്.

അഭിമുഖം നടത്തുന്നവർ സ്ക്രീനിന്റെ ഒരു വശത്ത് ഇരിക്കും വോയ്‌സ്, പ്രോക്‌സിമിറ്റി ചാറ്റ് സംവിധാനങ്ങൾ വഴി ഇവർ പരസ്പരം ആശയ വിനിമയങ്ങൾ നടത്തും.തൊഴിലുടമകൾക്ക് അക്കൗണ്ടുകൾ സൃഷ്‌ടിക്കുക. ഏത് വിദഗ്ത്തിലുള്ള ഉദ്യോഗാർഥികളെയാണ് വേണ്ടതെന്ന് തൊഴിൽ വിവരണങ്ങൾ അപ്‌ലോഡ് ചെയ്യുക. പ്രീ-സ്‌ക്രീനിംഗ് അഭിമുഖങ്ങൾക്ക് ഇതിലൂടെ ഉദ്യോഗാർഥികളെ ക്ഷണിക്കുക. ഓൺലെെൻ വഴി ഇവരുമായി അഭിമുഖങ്ങൾ നടത്താൻ സാധിക്കും. ഉദ്യോഗാർഥികൾ ജോലിക്കായി അപേക്ഷിക്കുമ്പോൾ വിശദമായ ബയോഡാറ്റ സമർപ്പിക്കണം. പ്രൊഫൈലിനെ അടിസ്ഥാനമാക്കി എഐ ആയിരിക്കും ഉദ്യോഗാർഥികളോട് ചോദ്യങ്ങൾ ചോദിക്കുന്നത്. വെബ്‌ക്യാം വഴി എഐ ഉദ്യോഗാർഥിയുടെ ശരീരഭാഷയും വിലയിരുത്തും.

അഭിമുഖം നടന്നു കഴിഞ്ഞാൻ ഉടൻ തന്നെ ഉദ്യോഗാർഥിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും. മികച്ച ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ ഇതിലൂടെ സാധക്കും. പലർക്കും ഒരു കൂട്ടം ആളുകൾക്ക് മുന്നിൽ അവരുടെ കഴിവ് തെളിയിക്കാൻ സാധിക്കാറില്ല. എന്നാൽ എഐ വഴിയാകുമ്പോൾ കുറച്ചു കൂടി സ്വാതന്ത്രത്തിൽ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കും. ഇത് ഉദ്യോഗാർഥികളുടെ നില മെച്ചപ്പെടുത്താൻ സഹായിക്കും.

റിക്രൂട്ട്‌മെന്റ് പ്രക്രിയ എഐ നടത്തുന്നതിലൂടെ സമയം ലാഭിക്കാൻ സാധിക്കും. തൊഴിൽ അവസരങ്ങളെക്കുറിച്ചും ഇന്റർവ്യൂ ദിവസവും സമയവും ബുക്ക് ചെയ്യുന്നതിനെക്കുറിച്ചും ഉദ്യോഗാർഥികളുമായി ചാറ്റ് ചെയ്യാൻ‍ സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments